Sunday December 04, 2016
Latest Updates

ഇന്നറിയാം അയര്‍ലണ്ടിന്റെ കരുത്ത്:ടാലാ ടീമിന് കിരീട സാധ്യതയെന്ന് മനോരമയടക്കമുള്ള മാധ്യമങ്ങള്‍

ഇന്നറിയാം അയര്‍ലണ്ടിന്റെ കരുത്ത്:ടാലാ ടീമിന് കിരീട സാധ്യതയെന്ന് മനോരമയടക്കമുള്ള മാധ്യമങ്ങള്‍

കോഴിക്കോട്: സേഠ് നാഗ്ജി ടൂര്‍ണമെന്റിന്റെ നാലാം ദിവസമായ ഇന്ന് അയര്‍ലണ്ടിലെ ടാലയുടെ ചുണക്കുട്ടന്‍മാര്‍ യുക്രൈനെ നേരിടും.ഇന്ന് വൈകിട്ട് 7 മണിയ്ക്കാണ് മത്സരം.അയര്‍ലന്‍ഡിന്റെ ഷാംറോക്ക് റോവേഴ്‌സ് യുക്രൈന്റെ നിപ്രോയോടാണ് ഏറ്റുമുട്ടുക.കഴിഞ്ഞ യൂറോപ്പ ലീഗില്‍ ഫൈനലിലെത്തിയ ടീമാണ് നിപ്രോ. സീനിയര്‍ ടീമിലെ നാലു കളിക്കാര്‍ ഉള്‍പ്പെടുന്നതാണ് ടീം.മനോരമയടക്കമുള്ള മാധ്യമങ്ങള്‍ നാഗ്ജിയില്‍ ഏറ്റവും കൂടുതല്‍ കീരീട സാധ്യതയുള്ള ടീമായാണ് മലയാള മനോരമയടക്കമുള്ള കേരള മാധ്യമങ്ങള്‍ ഷാംറോക്ക് ടീമിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അ­യര്‍­ല­ണ്ട് ലീ­ഗ് മ­ത്സ­ര­ങ്ങള്‍­ക്ക് മു­ന്നോ­ടി­യാ­യി­യു­ള്ള നാ­ഗ്­ജി ടൂര്‍­ണ­മെന്റ് ടീ­മി­ന് കൂ­ടു­തല്‍ ആ­ത്മ­വി­ശ്വാ­സ­വും പ­രി­ച­യ­സ­മ്പ­ത്തും നല്‍­കു­മെ­ന്ന് ഷാം­റോ­ക്ക് റോ­വേ­ഴ്­സ് ടീം കോ­ച്ച് സ്റ്റീ­ഫന്‍ മ­ക്­ഫൈ­ക് പ­റ­ഞ്ഞു. ക­ഴി­ഞ്ഞ മ­ത്സ­ര­ങ്ങ­ളില്‍ ജര്‍­മ്മന്‍ ക്‌ള­ബ്ബാ­യ ടി എ­സ് വി മ്യൂ­ണി­ക്കാ­ണ് മി­ക­ച്ച പ്ര­ക­ട­നം ന­ട­ത്തി­യെ­ന്ന് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടു. മ­ത്സ­ര­ത്തി­നു മു­ന്നോ­ടി­യാ­യു­ള്ള പ­ത്ര സ­മ്മേ­ള­ന­ത്തില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു ഇദ്ദേഹം.

അയര്‍ലണ്ട് ടീമിന് കഴിഞ്ഞ ദിവസവും വിസ്മയത്തിന്റെ ദിവസമായിരുന്നു. ഷാംറോക്ക് റോവേഴ്‌സ് ടീമിന് കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നഗരത്തിലെ റാവിസ് ഹോട്ടലില്‍ സ്വീകരണം നല്‍കി.അപ്രതീക്ഷിതമായിരുന്നു ഈ സ്വീകരണം എന്നാണു ടീമംഗങ്ങള്‍ പറയുന്നത്.

ഇന്ത്യയില്‍ നടത്തപ്പെടുന്ന ലോകോത്തര ക്രിക്കറ്റ് മത്സരങ്ങളില്‍ അയര്‍ലണ്ട് പങ്കെടുത്താല്‍ പോലും പ്രാധാന്യം കൊടുക്കാത്ത ഐറിഷ് മാധ്യമങ്ങളും ഇന്നത്തെ കേരളത്തിലെ മത്സരങ്ങള്‍ക്ക് വാര്‍ത്തകളില്‍ പ്രമുഖ സ്ഥാനമാണ് നല്കിയിരിക്കുന്നത്.30,000 പേരുടെ സാന്നിദ്ധ്യത്തില്‍ ഐറിഷ് ടീം കളിക്കുന്ന ആവേശത്തിലാണ് മാധ്യമങ്ങള്‍.

Scroll To Top