Saturday December 03, 2016
Latest Updates

ഇന്ന് കൂടി ജയിച്ചില്ലെങ്കില്‍ ടാല ടീമിന് കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍ യാത്രയയിപ്പ് നല്കും !

ഇന്ന് കൂടി ജയിച്ചില്ലെങ്കില്‍ ടാല ടീമിന് കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍ യാത്രയയിപ്പ് നല്കും !

കോഴിക്കോട്:ടാലയിലെ ഐറിഷ് ടീമിന് ഇന്ന് സേട്ട് നാഗ്ജിയില്‍ രണ്ടാം മത്സരം.ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ ജര്‍മന്‍ ടീം ടിഎസ്‌വി 1860 മ്യൂണിക്, അലയര്‍ലണ്ട് ടീമായ ഷാംറോക്ക് റോവേഴ്‌സ് എഫ്‌സിയെ നേരിടും. ആദ്യ കളിയില്‍ യുക്രൈന്‍ ക്ലബ്ബായ എഫ്‌സി നിപ്രോയോട് തോറ്റു പിന്മാറിയ ഷാംറോക്കിന് ഇന്നത്തെ കളി ജയിച്ചില്ലെങ്കില്‍ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. ആദ്യ കളിയില്‍ അര്‍ജന്റീന അണ്ടര്‍ 23നെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് മ്യൂണിക് ഇന്ന് കളിക്കാനിറങ്ങുന്നത്.

ഉക്രൈന്‍ ക്ലബ്ബായ നിപ്രോആദ്യ കളിയില അയര്‍ലണ്ടിനെതിരെ അനായാസ ജയമാണ് കഴിഞ്ഞ ദിവസം നേടിയത്. ഐറിഷ് ക്ലബായ ഷാംറോക്ക് റോവേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു നിപ്രോ തോല്‍പ്പിച്ചത്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയ കാണികളെ നിരാശരാക്കുന്ന പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്. ഐറിഷ് ഫുട്‌ബോളിന്റെ പാരമ്പര്യ ആക്രമണരീതി ഉപേക്ഷിച്ച റോവേഴ്‌സിന് അര്‍ഹിച്ച തോല്‍വി തന്നെയാണ് ലഭിച്ചത്.

കുറച്ചെങ്കിലും ആക്രമിച്ച കളിച്ച നിപ്രോ ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി. മുപ്പത്തി ഒന്നാം മിനിറ്റില്‍ വിലാഡി സല്‍വ് ആണ് നിപ്രോക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ നിപ്രോക്കായി പകരക്കാരനായി ഇറങ്ങിയ വിറ്റാലിയാണ് നിപ്രോയുടെ ലീഡ് രണ്ടായി ഉയര്‍ത്തിയത്. പറയത്തക്ക നീക്കങ്ങള്‍ കുറവായിരുന്ന മത്സരത്തില്‍ കളിയുടെ അവസാന പത്ത് മിനിറ്റ് മാത്രമാണ് റോവേഴ്‌സ് ഉണര്‍ന്ന് കളിച്ചത്. എന്നാല്‍ ആശ്വാസ ഗോള്‍ പോലും നേടാന്‍ അവര്‍ക്കു സാധിച്ചതുമില്ല.എന്തായാലും ഇന്ന് ജയിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടാലക്കാര്‍.

Scroll To Top