Sunday December 04, 2016
Latest Updates

ഇന്തോനേഷ്യന്‍ ഓപ്പണില്‍ നിന്നും സൈന നേവാള്‍ പുറത്ത്, കശ്യപ് സെമിയിലെത്തി

ഇന്തോനേഷ്യന്‍ ഓപ്പണില്‍ നിന്നും സൈന നേവാള്‍ പുറത്ത്, കശ്യപ് സെമിയിലെത്തി

ഇന്നലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ സൈന നേവാള്‍ ഇന്തോനേഷ്യന്‍ ഓപ്പണില്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ ഷിയാന്‍ വാങ്ങിനോടാണ് സൈന പരാജയപ്പെട്ടത്. ഇന്ത്യയുടെ മറ്റൊരു താരമായ പി. കശ്യപ് സെമിഫൈനലിലേക്ക് മുന്നേറി.

ലോക ഏഴം നമ്പറായ ഷിയാന്‍ വാങ്ങിനോട് 2116, 1221, 1821 എന്ന സ്‌കോറിനാണ് സൈന പരാജയപ്പെട്ടത്. ആത്മവിശ്വാസത്തോടെ മത്സരം ആരംഭിച്ച സൈന ആദ്യ ഗെയിം പിടിച്ചടക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഗെയിമിലും മൂന്നാം ഗെയിമിലും നിര്‍ണ്ണായക തിരിച്ചു വരവുകള്‍ നടത്തിയ ഷിയാന്‍ വാങ്ങ് മത്സരം സൈനയില്‍ നിന്നും തട്ടിയകറ്റി. വെറും 36 മിനിട്ട് മത്രം നീണ്ടു നിന്ന മത്സരത്തില്‍ ചൈനീസ് തായ്‌പേയിയുടെ യാ ചിങ്ങിനെ മറി കടന്നായിരുന്നു സൈന ക്വാര്‍ട്ടറിലെത്തിയത്.

ലോക ഒന്നാം നമ്പറും നിലവിലെ ലോക ചാമ്പ്യനുമായ ചൈനയുടെ ചെന്‍ ലോങ്ങിനെ അട്ടിമറിച്ചാണ് ഇന്ത്യയുടെ പി.കശ്യപ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചത്. നിലവില്‍ ലോക റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്താണ് കശ്യപ്.

ആദ്യ ഗെയിം നഷ്ടപ്പെട്ട കശ്യപ് തുടര്‍ന്നുള്ള രണ്ട് ഗെയിമുകളിലും ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ചൈനീസ് താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 1421, 2117, 2114. ചെന്‍ ലോങ്ങിനെതിരെ കശ്യപിന്റെ കരിയറിലെ രണ്ടാം വിജയമാണിത്.

Scroll To Top