Sunday December 04, 2016
Latest Updates

സൈന നേവാള്‍ സെമിയില്‍ തോറ്റു, ഒന്നാം റാങ്ക് നഷ്ടമായേക്കും.

സൈന നേവാള്‍ സെമിയില്‍ തോറ്റു, ഒന്നാം റാങ്ക് നഷ്ടമായേക്കും.

ക്വാലാലംപുര്‍: സൈന നേവാള്‍ മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ തോറ്റു. തോല്‍വിയോടെ സൈനക്ക് ലോക ഒന്നാം നമ്പര്‍ സ്ഥാനം നഷ്ടമായേക്കും. ടൂര്‍ണമെന്റ് ഒന്നാം സീഡും നിലവിലെ ജേതാവുമായ ചൈനയുടെ ലി സുറേയിയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. ആദ്യ ഗെയിം സ്വന്തമാക്കിയ സൈന പിന്നീടുള്ള രണ്ട് ഗെയിമും കൈവിട്ടാണ് ഹൃദയ ഭേദകമായ തോല്‍വി ഏറ്റു വാങ്ങിയത്. സ്‌കോര്‍: 21/13, 21/17, 22/20. മത്സരം ഒരു മണിക്കൂറും എട്ട് മിനിറ്റും നീണ്ടുനിന്നു.

കഴിഞ്ഞയാഴ്ച ലോക ഒന്നാം നമ്പറായശേഷം സൈന നേരിടുന്ന ആദ്യ തോല്‍വിയാണിത്. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരിയായും നിലവിലെ ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ ലി സുറേയിക്കെതിരെ സൈനക്ക് അത്ര മികച്ച റെക്കൊര്‍ഡല്ല ഉള്ളത്. ഇരുവരും പരസ്പരം പത്തു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സൈനക്ക് ജയിക്കാനായത്. എട്ടു തവണ ജയം ലി സുറെയിക്കൊപ്പം നിന്നു.

 

Scroll To Top