Friday December 09, 2016
Latest Updates

സൈന നെഹ്‌വാളിന് ചരത്രത്തിലാദ്യമായി ഒന്നാം റാങ്ക്

സൈന നെഹ്‌വാളിന് ചരത്രത്തിലാദ്യമായി ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ ബാഡ്മിന്റണ്‍ വനിത താരം സൈന നേഹ്‌വാള്‍ ലോക റാങ്കിങ്ങില്‍ ഒന്നാമത്. ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെമിയില്‍ കരോലിന മെറിന്റെ പരാജയവും സൈനാ നെഹ്‌വാളിന്റെ തുടര്‍ച്ചയായ ജയങ്ങളുമാണ് സൈനയെ റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്.

ജയിച്ചിരുന്നെങ്കില്‍ കരോലിന മാരിന് ഒന്നാം റാങ്കിലെത്താന്‍ അവസരമുണ്ടായിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സൈന. ഇന്ത്യന്‍ പുരുഷ താരം പ്രകാശ് പദുക്കോണ്‍ ആണ് ഇതിന് മുമ്പ് ലോക ഒന്നാം നമ്പര്‍ ആയിട്ടുള്ള ബാഡ്മിന്റണ്‍ താരം.

റാങ്ക് നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് സൈന നെഹ്‌വാള്‍ പ്രതികരിച്ചു. റാങ്കു നേട്ടത്തിന്റെ സന്തോഷത്തെക്കാളുപരി ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത് നാളെ നടക്കാന്‍ പോകുന്ന ഫൈനല്‍ മത്സരത്തിനാണെന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സൈനാ നെഹ്‌വാള്‍ പറഞ്ഞു.

Scroll To Top