Sunday December 04, 2016
Latest Updates

സൈന വീണ്ടും ലോക ഒന്നാം നമ്പര്‍

സൈന വീണ്ടും ലോക ഒന്നാം നമ്പര്‍

ഇന്ത്യയുടെ സൈന നെഹ്‌വാള്‍ വീണ്ടും ലോക ബാഡ്മിന്റണ്‍ തലപ്പത്തെത്തി. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ സൈന വീണ്ടും ഒന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ മാസം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും സൈനയ്ക്ക് അധികനാള്‍ ഒന്നാംസ്ഥാനത്തു തുടരാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍ണ്ണായക മത്സരങ്ങളിലെ തോല്‍വി സൈനക്ക് വിനയായി തീരുകയായിരുന്നു.

ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ ലി സൂരിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് സൈന നേട്ടം കരസ്ഥമാക്കിയത്. റാങ്കിങ്ങില്‍ നിലവില്‍ 11 ആം സ്ഥാനത്തായിരുന്ന പി വി സിന്ധു പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് പന്ത്രണ്ടാം സ്ഥാനത്തെത്തി.

Scroll To Top