Wednesday July 26, 2017
Latest Updates

കോര്‍പറെറ്റുകളുടെ വിദേശ കട പരിധി പിന്‍വലിക്കണമെന്ന് സാഹൂ കമ്മീഷന്‍

കോര്‍പറെറ്റുകളുടെ വിദേശ കട പരിധി പിന്‍വലിക്കണമെന്ന് സാഹൂ കമ്മീഷന്‍

ഇന്ത്യയില്‍ കോര്‍പറെറ്റുകള്‍ക്ക് നിലവിലുള്ള വിദേശ കട പരിധി പിന്‍വലിക്കണമെന്ന് സാഹൂ കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇന്നു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ടട്ടിലാണ് ആവശ്യം. വിദേശ കടങ്ങളെ കുറിച്ചു പഠിക്കാന്‍ മുന്‍ സെബി അംഗം എം എസ് സാഹുവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതാണ് സമിതി.

നിലവില്‍ ഹോട്ടല്‍, ഹോസ്പിടല്‍, സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഒഴികെയുള്ളവക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 700 മില്യണ്‍ ഡോളര്‍ മാത്രമാണ് വിദേശ കടമായി സ്വീകരിക്കാന്‍ കഴിയുക.

കൂടാതെ അഞ്ചു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കമ്പനികള്‍ക്ക് ലിബര്‍ റേറ്റിനേക്കാള്‍ 350 ബേസിസ് പോയിന്റ്, അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കമ്പനികള്‍ക്ക് ലിബര്‍ റേറ്റിനേക്കാള്‍ 500 ബേസിസ് പോയിന്റ് കൂടുതല്‍ എന്നിങ്ങനെയും നിയന്ത്രണങ്ങള്‍ ഉണ്ട്.

 

Scroll To Top