Tuesday July 17, 2018
Latest Updates

ഗ്രാമ നന്മകള്‍ വിട്ടൊഴിയാതെയുള്ള വികസന വഴി…സാഗട്ട് കുതിക്കുകയാണ് … വളര്‍ച്ച സാക്ഷ്യപ്പെടുത്തി സി.എസ്.ഒ

ഗ്രാമ നന്മകള്‍ വിട്ടൊഴിയാതെയുള്ള വികസന വഴി…സാഗട്ട് കുതിക്കുകയാണ് … വളര്‍ച്ച സാക്ഷ്യപ്പെടുത്തി സി.എസ്.ഒ

ഡബ്ലിന്‍ : രാജ്യത്തെ അതിവേഗം വളരുന്ന പട്ടണമാവുകയാണ് ഡബ്ലിന്‍ വെസ്റ്റിലെ സാഗട്ട്.അയര്‍ലണ്ടില്‍ ഏറ്റവും വേഗതയില്‍ വളര്‍ച്ചയുണ്ടായ നഗരമേഖലയായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് ,സാഗട്ടിനെ തിരഞ്ഞെടുത്തു.

ഡബ്ലിനും കില്‍ഡയറും അതിരിടുന്ന ഈ ഗ്രാമം.വളരുകയാണ് എല്ലാ അര്‍ഥത്തിലും.ഈ ഗ്രാമത്തിന്റെ മധ്യ ഭാഗത്ത് ഇപ്പോഴും വലിയൊരളവോളം തരിശുഭൂമിയുണ്ട്.കഴിഞ്ഞ 10 വര്‍ഷമായി വികസനം കൊതിക്കുന്ന ലോഹ വേലിയുണ്ട്.അത്രയൊന്നും അഭിവൃദ്ധിയുള്ള ടൗണ്‍ ആണ് സാഗട്ടെന്ന് ഒറ്റ നോട്ടത്തില്‍ തോന്നില്ല.എന്നിരുന്നാലും, വികസനത്തിന്റെ തുടിപ്പുകള്‍ നമുക്കിവിടെ കാണാം.മുഖ്യ യാത്രാ മര്‍ഗത്തില്‍ വാഹനങ്ങളുടെ നിരന്തരമായ ഒഴുക്കുണ്ട്.ഡബ്ലിന്‍ സിറ്റിയുടെയും ഡബ്ലിന്‍ മലനിരകളിലെ എവിടെയും എത്താമെന്ന് ഈ വഴികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.ശരിയാണ് നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ഇതിലൂടെ എത്തിപ്പെടാം.ഡബ്ലിന്റെ ഭ്രമണപഥത്തിലുള്ള എല്ലാ ആളുകള്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരിടമായി സാഗട്ട് മാറിയിരിക്കുന്നു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ (2011-16) ഇവിടുത്തെ ജനസംഖ്യയില്‍ 46.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായി .
വളരെ സ്വച്ഛ ശാന്തമായ ഇടമാണ് ഇതെന്ന് എല്ലാവരും പറയും.ഇവിടുത്തെ ജേക്കബ്സിലെത്തിയാല്‍ പഴയകാല ഗ്രാമീണ പബ്ബിലെത്തിയ തോന്നലാണ്.അടുത്ത കാലത്തായി റോഡുകള്‍ വല്ലാത്ത തിരക്കിലായിട്ടുണ്ട്.-ജോണ്‍ ഗാന്നോണ്‍ പറയുന്നു.മുമ്പ് ഞാനിവിടെ ആദ്യം വന്ന സമയത്ത് അരമണിക്കൂറിലൊരു കാര്‍ എങ്ങാനും കടന്നുപോയാല്‍ ആയി.രണ്ട് സെന്‍സസ് കാലയളവില്‍ ഈ ഗ്രാമം അതിവേഗം വളരുന്ന നഗരമായി മാറിയെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് കണക്കുകള്‍ സാക്ഷ്യം പറയുന്നു.

3133 ആളുകളാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്.ട്രാഫിക് തടസ്സമില്ലാത്ത റോഡുണ്ട് ഇവിടെ.സിറ്റി വെസ്റ്റ് ഹോട്ടല്‍ കോംപ്ലക്സാണ് ഇവിടുത്തെ ഏറ്റവു വലിയ കെട്ടിടം. ഏറ്റവും വലിയ തൊഴില്‍ദാതാവും ഇവര്‍തന്നെ.ജിം മാന്‍സ് ഫീല്‍ഡാണ് ഊ നഗരം ഉണ്ടാക്കിയത്-20 വര്‍ഷമായി ഇവിടെ താമസിക്കുന്ന നോയെലീന്‍ ലാസേയെ പറയുന്നു.അടുത്ത കാലത്ത് റെഡ് കൗ റൗണ്ട് അപ്ഗ്രേഡ് ചെയ്തതിലൂടെ എല്ലാവര്‍ക്കും ഇവിടം ആകര്‍ഷകമായിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും പഴമയെ വിട്ടൊരു കളിയും ഇവിടെയില്ല.ബ്രിട്ടാസില്‍ നിന്നുള്ള കര്‍ഷകര്‍ ഇപ്പോഴും ഡണ്‍സ് സ്റ്റോഴ്സിലെത്തുന്നുണ്ട്. വിക്ക്ലൊ സ്വാധീനത്തില്‍ പ്രാദേശിക സഹകരണവുമുണ്ട്.എന്റെ ചെറുപ്പത്തില്‍ ഇവിടെയൊന്നുമുണ്ടായിരുന്നില്ല.സാഗട്ടില്‍ ജനിച്ച മാര്‍ട്ടിന്‍ ബോഗ്ഗന്‍സ് പറയുന്നു.’ഞാന്‍ ഇവിടെ നിന്നും കഷ്ടപ്പെട്ട് വൈക്കോല്‍ കൊണ്ടുപോയിട്ടുണ്ട്’റോഡരികിലുയര്‍ന്ന കെട്ടിടങ്ങള്‍ ചൂണ്ടിക്കാട്ടി ബോഗ്ഗന്‍സ് പറയുന്നു.

മലയാളി സമൂഹവും സാഗട്ടില്‍ സാംസ്‌കാരിക തനിമയുടെ പ്രതീകമായി പ്രാദേശിക സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.സഹകരണത്തിന്റെ നാട്ടു മാതൃകയുടെ പ്രതീകമെന്നപോലെ ഒരു പച്ചക്കറി തോട്ടം പോലും സാഗട്ടിലെ മലയാളികള്‍ ചേര്‍ന്ന് നടത്തിയ വിശേഷങ്ങള്‍ മുമ്പ് ‘ഐറിഷ് മലയാളി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ വന്ന് താമസിക്കാനുള്ള സാധ്യതകള്‍ക്കായി അടുത്തകാലത്തായി കൂടുതല്‍ പേര്‍ അന്വേഷണങ്ങള്‍ നടത്തുന്നതായി സാഗട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.സ്വാതന്ത്രമായ സ്വാഭാവിക വളര്‍ച്ചയുടെ ആനുകൂല്യത്തോടെ അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടിലെ ഏറ്റവും മികച്ച മേഖലകളില്‍ ഒന്നായി സാഗട്ട് മാറുകയാണ് തന്നെ…

RELATED

ഡബ്ലിനിലെ സാഗട്ടില്‍ മലയാളികളുടെ കാര്‍ഷിക കൂട്ടായ്മ ശ്രദ്ധേയമാകുന്നു,ഇത് നഗര കൃഷിയുടെ ഒന്നാം പാഠം !

Scroll To Top