Friday December 02, 2016
Latest Updates

മര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനി കാലംചെയ്തു 

മര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനി കാലംചെയ്തു 

തിരുവനന്തപുരം: മര്‍ത്തോമ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത (78) കാലം ചെയ്തു. തലയ്ക്കുള്ളിലെ രക്തസ്രാവത്തെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അന്ത്യം.

അമേരിക്കന്‍ യൂറോപ്പ് യൂറോപ്പ് ഭദ്രാസനാധിപനായി സേവനം അനുഷ്ടിച്ച സമയത്ത് ഡബ്ലിനില്‍ മര്‍ത്തോമാ സഭയുടെ സ്ഥാപക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച അഭിവന്ദ്യ സഖറിയാസ് തിരുമേനിയുടെ നിര്യാണവാര്‍ത്ത അതീവ ദുഖത്തോടെയാണ് അയര്‍ലണ്ടിലെ സഭാമക്കള്‍ ശ്രവിച്ചത്. 

പത്ത് വര്‍ഷമായി ചെങ്ങന്നൂര്‍ ദദ്രാസനാധിപനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അഖിലലോക സഭാ കൗണ്‍സിലില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് മിസിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സഭയുടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തിരുവല്ലയിലേക്ക് കൊണ്ടുപോകും . അദ്ദേഹം ഭദ്രാസനാധിപനായിരിക്കുന്ന ചെങ്ങന്നൂര്‍ ഭദ്രാസനത്തിന് കീഴിലുള്ള ചെങ്ങന്നൂര്‍ തിട്ടമേല്‍ പള്ളിയിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഭൗതിക ശരീരം തിരുവല്ലയിലേക്ക് കൊണ്ടുപോകും.
മസ്‌കറ്റില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കബറടക്കം ചൊവ്വാഴ്ച തിരുവല്ല എസ്‌സി പള്ളി സെമിത്തേരിയില്‍. 

അഭിവന്ദ്യ സഖറിയാസ് തിരുമേനിയുടെ നിര്യാണത്തില്‍ ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ഇടവകാ വികാരി ഫാ.ഫിലിപ് വര്‍ഗീസ്,സഭാ സെക്രട്ടറി ജോജി അബ്രാഹം ,മറ്റു ചുമതലക്കാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.marth

Scroll To Top