Saturday December 03, 2016
Latest Updates

ആരെയും നോവിക്കാതെ ഫേസ് ബുക്ക് 

ആരെയും നോവിക്കാതെ ഫേസ് ബുക്ക് 

വര്‍ഷങ്ങള്‍ കാണാതിരുന്നിട്ട് നിങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ പൂക്കാലം സമ്മാനിച്ച് വരുന്ന സ്‌കൂളിലെയോ കോളജിലെയോ കൂട്ടുകാരെ  മാത്രമാണ് എല്ലാവരും ആദ്യം ഓര്‍ക്കുക. പക്ഷേ വേദനിപ്പിക്കുന്ന വാര്‍ഷിക ദിനങ്ങള്‍, പിരിഞ്ഞു പോയ കാമുകനോ, കാമുകിയോ അഥവാ വേദനിപ്പിക്കുന്ന ഇത്തരം മറ്റ് ഓര്‍മ്മകളും ചിത്രങ്ങളും കൂടി ഫേസ് ബുക്കില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. 

മാര്‍ച്ച് മാസത്തിലാണ് ഫേസ് ബുക്ക് ഹിസ്റ്ററിയിലെ ചില ഫോട്ടോകളും, സ്റ്റാറ്റസ്, സംഭവങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ നിങ്ങളേ അതേ ദിവസം വരുമ്പോള്‍ ഓര്‍മ്മിപ്പിക്കുന്ന സംവിധാനം തുടങ്ങിയത്.എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും അതിനു മുന്‍പ് തന്നെ മുറിവുകളെയും ഓര്‍മ്മകള്‍ സമ്മാനിക്കുന്ന വേദകളെയും അരിച്ചു കളയാന്‍ ഫേസ് ബുക്ക് തീരുമാനിച്ചിരിക്കുന്നത്. വ്യക്തികളേയോ തീയതികളേയോ കുറിച്ച് ‘ഓണ്‍ ദിസ് ഡേ’ ഓര്‍മ്മിപ്പിക്കാതിരിക്കരുതെന്ന് നിങ്ങള്‍ക്ക് ഫേസ് ബുക്കില്‍ നിങ്ങള്‍ക്ക് നിഷ്‌ക്കര്‍ഷിക്കാം. അതോടെ ഉറപ്പിക്കാം ഒരിക്കല്‍ കൂടി കാണാനും ഓര്‍ക്കാനും ആഗ്രഹിക്കാത്ത ഒരു മുഖവും വാക്കും സംഭവവും ഫേസ്ബുക്കിലൂടെ നിങ്ങളെ വേട്ടയാടില്ല. 

അഥവാ ഫേസ് ബുക്ക് ഓര്‍മ്മകളുടെ കറുത്ത ലോകത്തേയ്ക്ക് ഒരു പക്ഷെ നിങ്ങളെ കൂട്ടിയേക്കാം…

Scroll To Top