Tuesday December 06, 2016
Latest Updates

ആദ്യരാത്രിയില്‍ ഭാര്യയെ തല്ലിയവനെ എന്ത് ചെയ്യണം ?

ആദ്യരാത്രിയില്‍ ഭാര്യയെ തല്ലിയവനെ എന്ത് ചെയ്യണം ?

ബെല്‍ഫാസ്റ്റ് :ആദ്യരാത്രിയില്‍ ഭാര്യയെ തല്ലിയയാളെ കോടതി ജയില്‍ശിക്ഷയില്‍ നിന്നും ഒഴിവാക്കി.കൗണ്ടി ടൈറോണിലെ കോള്‍ ഐലന്‍ഡ് സ്വദേശിയായ കെവിന്‍ ജോസഫ് മക്ഗ്രാത്ത് (28) ആണ് ആദ്യ രാത്രിയില്‍ ഭാര്യയെ ഇടിക്കുകയും ചവിട്ടുകയും, കഴുത്തില്‍ കൈചുറ്റിപ്പിടിച്ച് പേടിപ്പിക്കുകയും ചെയ്തത്. ഇയാള്‍ ഈ സമയത്ത് മദ്യപിച്ചിരുന്നതായും കോടതിയില്‍ വാദമുയര്‍ന്നു. ഹോട്ടലിലെ ബ്രൈഡല്‍ സ്യൂട്ടിലായിരുന്നു ഇരുവരും. ഒക്ടോബര്‍ 2ാം തീയതിയാണ് പൊലീസിന് ഇതു സംബന്ധിച്ച് ഫോണ്‍ സന്ദേശം ലഭിക്കുന്നത്.

മുറിയില്‍ നിന്നും രക്ഷപ്പെട്ട വധു കാര്യം ഹോട്ടല്‍ സ്റ്റാഫിനെ അറിയിക്കുകയും, പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ മദ്യപിച്ചിരുന്നതിനാല്‍ കെവിന് ഒന്നും ഓര്‍മ്മയില്ലെന്നാണ് ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

കഴിഞ്ഞ നാലു വര്‍ഷമായി റിലേഷനിലുള്ള കെവിനും ഭാര്യയും 2013ലാണ് വിവാഹനിശ്ചയം നടത്തിയത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.അതിന് ശേഷമായിരുന്നു വിവാഹം.സംഭവത്തിനു ശേഷം ഭാര്യയെയോ മകളെയോ ഇയാള്‍ കണ്ടിട്ടില്ല. ചെയ്തതില്‍ കുറ്റബോധമുണ്ടെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.

ഇയാളെ ജയിലിലടയ്ക്കുന്നത് ഭാര്യയുമായുള്ള ബന്ധം നേരെയാക്കാന്‍ സഹായിക്കില്ലെന്നു നിരീക്ഷിച്ച കോടതി രണ്ടു വര്‍ഷം പ്രൊബേഷനും, 100 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വീസുമാണ് ശിക്ഷ വിധിച്ചത്. ‘എത്ര മോശമായി പെരുമാറിയാലും ഒരാള്‍ക്ക് ജീവിതത്തില്‍ ല്‍ ഒരു അവസരം (നന്നാകാന്‍) നല്‍കണം’ എന്ന് ജഡ്ജ് പറഞ്ഞു.

Scroll To Top