Saturday December 10, 2016
Latest Updates

സച്ചിന്‍ പോളശ്ശേരിയുടെ പിതാവ് ഡോ. പി.കെ. ശിവാനന്ദന്‍ നിര്യാതനായി

സച്ചിന്‍ പോളശ്ശേരിയുടെ പിതാവ് ഡോ. പി.കെ. ശിവാനന്ദന്‍ നിര്യാതനായി

പോര്‍ട്ട് ലീഷ് :പോര്‍ട്ട് ലീഷിലെ മലയാളി സച്ചിന്‍ എസ് പോളശ്ശേരിയുടെ പിതാവ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും പെരിഞ്ഞനം ആര്‍എംവിഎച്ച്എസ് റിട്ട. അധ്യാപകനുമായിരുന്ന പെരിഞ്ഞനം കോവിലകം പോളശേരി ഡോ. പി.കെ. ശിവാനന്ദന്‍ (67) നിര്യാതനായി. സംസ്‌കാരം നാളെ(ശനി)10ന്. 
ഭാര്യ: ജയപ്രഭ. മരുമകള്‍: വിമി   

പെരിഞ്ഞനം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, നാട്ടിക ഹൗസിങ് സഹകരണ സംഘം വൈസ് പ്രസിഡണ്ട് , ചിറ്റിലപ്പിള്ളി ഐഇഎസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാഞ്ഞാലി ഗുരുകുലം മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍, ചക്കരപ്പാടം വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ തുടങ്ങിയ പദവികളും വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന് വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരത്‌ജ്യോതി, ന്യൂ ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ ബുക്ക് ഹൗസിന്റെ ബെസ്റ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Scroll To Top