Tuesday February 21, 2017
Latest Updates

അയര്‍ലണ്ടിന് പിന്തുണയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ 

അയര്‍ലണ്ടിന് പിന്തുണയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ 

മെല്‍ബണ്‍: അയര്‍ലണ്ടിനെ പോലെയുള്ള ചെറിയ രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതിനാല്‍ ആകെയുള്ള ടീമുകള്‍ കുറയ്ക്കുന്ന നടപടി ശരിയല്ലെന്ന് ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍.ലോകകപ്പ് ക്രിക്കറ്റില്‍ ടീമുകളെ കുറയ്ക്കുമെന്ന തീരുമാനിച്ചതിനെ തുടര്‍ന്നാണ് സച്ചിന്‍ അയര്‍ലണ്ട് അടക്കമുള്ള ചെറിയ ടീമുകള്‍ക്ക് വേണ്ടി രംഗത്തെത്തിയത്.

ക്രിക്കറ്റിനു ഗുണമുണ്ടാകാന്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തണം. എന്നാല്‍ നിലവാരം നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം” സച്ചിന്‍ പറഞ്ഞു. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതോടെ ചെറുകിട ടീമുകളുടെ നിലവാരവും ഉയരുമെന്നു കരുതുന്നതായും സച്ചിന്‍ പറഞ്ഞു.

2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ടീമുകളുടെ എണ്ണം പത്താക്കി ചുരുക്കാന്‍ സംഘാടക സമിതി തീരുമാനിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡേവ് റിച്ചാഡ്‌സണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മികച്ച 10 ടീമുകളെ ഉള്‍പ്പെടുത്തിയാല്‍ ലോകകപ്പിന്റെ ആവേശം വര്‍ധിക്കുമെന്നും എല്ലാ ടീമുകള്‍ക്കും പരസ്പരം ഏറ്റുമുട്ടാന്‍ സാധിക്കുകയും ചെയ്യുമെന്നും വിലയിരുത്തിയാണ് തീരുമാനമെന്ന് റിച്ചാഡ്‌സണ്‍ വ്യക്തമാക്കിയിരുന്നു.

Scroll To Top