Saturday December 10, 2016
Latest Updates

സച്ചിനും ഷെയിന്‍ വോണും ക്രിക്കറ്റ് ലീഗുമായി എത്തുന്നു

സച്ചിനും ഷെയിന്‍ വോണും ക്രിക്കറ്റ് ലീഗുമായി എത്തുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എറ്റവുമധികം ഓര്‍മിക്കപ്പെടുന്ന ചിരവൈരികളായ സച്ചിന്‍ ടെണ്ടുല്‍ക്കറും ഷെയിന്‍ വോണും സംരംഭകരായി ഒരുമിക്കുന്നു. വെറ്ററന്‍ താരങ്ങള്‍ക്കായുള്ള ക്രിക്കറ്റ് ലീഗുമായാണ് താരങ്ങള്‍ എത്തുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കളിക്കാര്‍ക്ക് വേണ്ടിയാണ് ലീഗ് സംഘടിപ്പിക്കുന്നത്. ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍സ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന ലീഗ് 42 മാസം നീണ്ടു നില്‍ക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ 28 മുന്‍നിര താരങ്ങളാണ് ലീഗില്‍ മത്സരിക്കുന്നത്. ഓരോ താരത്തിനും 25000 ഡോളറാണ് പ്രതിഫലം നല്‍കുന്നത്. 15 മത്സരങ്ങള്‍ അടങ്ങുന്നതാണ് ടൂര്‍ണമെന്റ്.

ബ്രെ്റ്റ് ലി, റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, ഗ്ലെന്‍ മക്ഗ്രാത്ത്, മൈക്കല്‍ വോന്‍, ആന്‍ഡ്രു ഫ്‌ലിന്റോഫ് എന്നിവര്‍ ടൂര്‍ണ്ണമെന്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദി ഓസ്‌ട്രെലിയന്‍ പത്രമാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. വിരമിച്ച താരങ്ങളുടെ ലീഗായതിനാല്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ അനുമതി ലഭിക്കാന്‍ പ്രയാസമുണ്ടാകില്ല. വിവിധ രാജ്യങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍സ് ലീഗിന്റെ ആദ്യ വേദിയായി പരിഗണിക്കുന്നത് അമേരിക്കയെയാണ്.

Scroll To Top