Tuesday December 06, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കോട്ടയം സ്വദേശി നിര്യാതനായി

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കോട്ടയം സ്വദേശി  നിര്യാതനായി

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റിലെ മലയാളി സാബു തോമസ് പുഴികുന്നേല്‍(47) നിര്യാതനായി .കോട്ടയം സംക്രാന്തി പൂഴിക്കുന്നേല്‍ ചെങ്കറ്റയില്‍ പരേതനായ തോമസിന്റെ മകനാണ്.അമ്മ ഏലിയാമ്മ ചേര്‍പ്പുങ്കല്‍ ചോഴാമാക്കല്‍ കുടുംബാംഗമാണ്.

ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.കഴിഞ്ഞ മൂന്നാഴ്ചയായി ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സാബുവിന്റെ ആരോഗ്യനില അല്‍പം ഭേദമായപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം വീട്ടിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ ആരോഗ്യനില വീണ്ടും വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.ശനിയാഴ്ച വൈകുന്നേരം10.30 ആണ് മരണം സംഭവിച്ചത്. അസുഖം കിഡ്‌നിയേയും കരളിനേയും ബാധിച്ചതോടെയാണ് രോഗം മൂര്‍ച്ഛിച്ചത്. മസ്‌കറ്റില്‍ നിന്നും 10 വര്‍ഷം മുന്‍പാണ് സാബു യുകെയിലെത്തിയത്. ആദ്യം യുകെയിലെ ലിങ്കണ്‍ഷെയറിലായിരുന്ന സാബുവും കുടുംബവും പിന്നീട് ദീപയുടെ ജോലിയുടെ സൗകര്യാര്‍ത്ഥം ബെല്‍ഫാസ്റ്റിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ബെല്‍ഫാസ്റ്റിലാണ് താമസം.മകന്‍ അലന്‍ ജിസിഎസ്.സി വിദ്യാര്‍ഥിയാണ്. ഭാര്യ കോട്ടയം എസ്എച്ച് മൗണ്ട് പൈനുംമൂട്ടില്‍ കുടുംബാഗമാണ് ദീപ.NOR 4

താന്‍ മരിച്ചാല്‍ വയ്‌ക്കേണ്ട പുഷ്പങ്ങളെ കുറിച്ചും പാടേണ്ട പാട്ടുകളെ കുറിച്ചും വരെ സാബു ഭാര്യയെ പറഞ്ഞ് ഏല്‍പിച്ചിരുന്നു. ഇന്നലെ ആംബുലന്‍സിലേയ്ക്ക് കയറും മുമ്പ് താന്‍ നട്ടു വളര്‍ത്തിയ ചെടികളെയും പൂക്കളെയും ഒരിക്കല്‍ കൂടി കാണുവാനുള്ള മോഹം പ്രകടിപ്പിച്ച സാബുവിനെ ആംബുലന്‍സ് ജീവനക്കാര്‍ അനുവദിക്കുകയും ചെയ്തു. മരണം അറിഞ്ഞു സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

സംസ്‌കാരം ബന്ധുക്കളുമായി ആലോചിച്ച് ബെല്‍ഫാസ്റ്റില്‍ത്തന്നെ നടത്തിയേക്കും. സഹോദന്‍ സൗദിയില്‍ നിന്ന് സഹോദരന്‍ എത്തിയേക്കും. ബെല്‍ഫാസ്റ്റിലും യുകെയിലും നിരവധി ബന്ധുക്കളുണ്ട്. സാബുവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് ഞെട്ടലിലാണ് ഇവര്‍. കോട്ടയം കുമാരനല്ലൂരാണ് ഭാര്യയുടെ വീട്.

ജനുവരിയില്‍ സാബു നാട്ടില്‍ എത്തിയിരുന്നു. സഹോദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. അതുകൊണ്ടു തന്നെ ബന്ധുക്കളെയെല്ലാം കണ്ടാണ് യുകെയില്‍ തിരിച്ചെത്തിയത്.

കേരള കോണ്‍ഗ്രസ് നേതാവ് രാജു ആലപ്പാട്ട്, ജോസ്, ഫിലിപ്പ്, സജി, മോളി (കോളാമ്പ്രയില്‍, ചാമക്കാല), മറിയാമ്മ (അപ്പോഴിപറമ്പല്‍), ലൈസ (കൊണ്ടേട്ട്, മള്ളുശേരി യുകെ), മേഴ്‌സി (പാമ്പനാനിക്കല്‍, ബത്തേരി), ആന്‍സി (തോട്ടിക്കാട്ട്, അരീക്കര കുവൈറ്റ്)എന്നിവര്‍ സഹോദരങ്ങളാണ്.

Scroll To Top