Saturday January 20, 2018
Latest Updates

റിമി ടോമി സ്‌റ്റേജില്‍ പുലയാട്ടു നടത്തുന്ന ഒരുത്തിയെന്ന് ടെയ്ക്ക് ഇറ്റ് ഈസി അവതാരകന്‍ സാബു

റിമി ടോമി സ്‌റ്റേജില്‍ പുലയാട്ടു നടത്തുന്ന ഒരുത്തിയെന്ന് ടെയ്ക്ക് ഇറ്റ് ഈസി അവതാരകന്‍ സാബു

സ്‌റ്റേജില്‍ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമിയെന്ന് മഴവില്‍ മനോരമയിലെ സഹ അവതരകനായ സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

പ്രശസ്ത പിന്നണി ഗായികയും മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരികയുമായ റിമിടോമിയെക്കുറിച്ച് സഹപ്രവര്‍ത്തകനും ചാനലിലെ ടെയ്ക്ക് ഇറ്റ് ഈസി എന്ന പരിപാടിയുടെ അവതാരകനുമായ സാബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

ചാനലിലെ സഹപ്രവര്‍ത്തകന്‍ തന്നെ റിമിയ്‌ക്കെതിരെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് പോസ്റ്റിട്ടത് ചാനല്‍ അണിയറക്കാരെ അമ്പരപ്പിച്ചു. സാബുവിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഫെയ്‌സ് ബുക്കില്‍ കമന്റുകള്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു.

പോസ്റ്റിനെതിരെ റിമി ചാനല്‍ അധികൃതര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു . സംഗീത പരിപാടിയ്ക്കിടെ സ്റ്റേജില്‍ ഡാന്‍സ് ചെയ്തുള്ള റിമിയുടെ അവതരണത്തെ വിമര്‍ശിച്ചാണ് സാബുവിന്റെ പോസ്റ്റ്. മഴവില്‍ മനോരമയിലെ ഏറ്റവും ജനപ്രിയ പരിപാടികളില്‍ ഒന്നാണ് റിമി അവതാരികയായ ഒന്നും ഒന്നും മൂന്ന് .

Scroll To Top