Tuesday December 06, 2016
Latest Updates

എസ് 6 :ബുക്കിംഗ് നാളെ തുടങ്ങും 

എസ് 6 :ബുക്കിംഗ് നാളെ തുടങ്ങും 

ലണ്ടന്‍ :യുകെയില്‍ സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകളായ ഗ്യാലക്‌സി എസ് 6, എസ് 6 എഡ്ജ് എന്നിവയ്ക്കുള്ള ബുക്കിംഗ് നാളെ തുടങ്ങും. സാംസ്ങ് ഇക്കാര്യം സ്ഥിരീകരിച്ചു. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സാംസങ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്. ആപ്പിളിന്റെ ഐഫോണ്‍ 6ന് ഏറ്റവും വലിയ എതിരാളിയാണ് ഗ്യാലക്‌സി എസ് സിക്‌സ്.

ഐഫോണുകളെ പോലെ മെറ്റല്‍ബോഡിയുമായി ഇറങ്ങുന്ന സാംസങിന്റെ ആദ്യ ഡിവൈസുകളാണ് എസ്6ഉം എസ്6 എഡ്ജും. ആപ്പിള്‍ പെയ്ക്ക് സമാനമായി ഡിജിറ്റല്‍ വാലെറ്റ് സംവിധാനമായ സാംസങ് പെയും ഇതിലുണ്ട്. ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മാത്രം പരിചിതമായ സംവിധാനമാണിത്.

വാറ്റ് പേള്‍, ബ്ലാക് സാഫയര്‍, ഗോള്‍ഡ് പ്ലാറ്റിനം എന്നീ മൂന്ന് നിറങ്ങളിലാണ് സാംസങ് ഗ്യാലക്‌സി എസ്6 ലഭ്യമാകുക. ഫോണിന്റെ വശങ്ങളിലേക്ക് ഇറങ്ങി നില്‍ക്കുന്ന സ്‌ക്രീനാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. കോണ്‍ടാക്റ്റുകളും പുതിയ ആപ്പുകളും ഇവിടെ പ്രതിഷ്ടിക്കാം. വയര്‍ലെസ് ചാര്‍ജിംഗ് ആണ് മറ്റൊരു പ്രത്യേകത.

ഫോണുകളുടെ വിലവിവരം പുറത്തുവിട്ടിട്ടില്ല. ഐഫോണ്‍ സിക്‌സിനെക്കാള്‍ കൂടുതല്‍ വില വരുമെന്നാണ് കരുതുന്നത്. എസ്ടന് പുറമെ എച്ച്ടിസി എം9 സ്മാര്‍ട്ട്‌ഫോണും ഈ മാസം വിപണിയിലെത്തുന്നുണ്ട്. ആപ്പിളിന്റെ ധരിക്കാവുന്ന ഡിവൈസായ ആപ്പിള്‍ വാച്ച് അടുത്ത മാസം വിപണിയിലെത്തും.ഐറിഷ് വിപണിയില്‍ നാളെ ബുക്കിംഗ് തുടങ്ങുമോ എന്ന വിവരം കമ്പനി വ്യക്തമാക്കിയിട്ടില്ല 


Scroll To Top