Friday December 09, 2016
Latest Updates

റെയനെയറില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബുക്ക് ചെയ്യണം

റെയനെയറില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബുക്ക് ചെയ്യണം

ഡബ്ലിന്‍:കുട്ടികളുമായി ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് റിസര്‍വ്വ് ചെയ്യണമെന്ന് റെയനെയര്‍ അധികൃതര്‍. നിലവില്‍ ആളുകള്‍ക്ക് ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുത്ത് ഇരിക്കാവുന്നതാണ്. എന്നാല്‍ കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ സീറ്റുകള്‍ മാറിയിരിക്കുന്നത് പ്രശ്നം സൃഷ്ടിച്ച സാഹചര്യത്തിലാണ് പുതിയ ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ മുതല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ സീറ്റ് റിസര്‍വ്വ് ചെയ്യണം. സാധാരണയായി 8 പൗണ്ട് ആണ് ഒരു റിസര്‍വ്വ്ഡ് സീറ്റിന് നല്‍കേണ്ടത്. കുട്ടികള്‍ക്ക് റിസര്‍വ്വ്ഡ് സീറ്റ് സൗജന്യമായി ലഭിക്കും.

രാജ്യത്ത് കുറഞ്ഞ ചെലവില്‍ വിമാനയാത്രാ സൗകര്യം നല്‍കുന്ന എയര്‍ലൈന്‍ കമ്പനിയാണ് റെയനെയര്‍.

Scroll To Top