Sunday December 04, 2016
Latest Updates

ഗ്രീസില്‍ സഞ്ചരിക്കാന്‍ വെറും 5 യൂറോ മാത്രം!,റെയ്‌നൈയര്‍ പദ്ധതി ഗ്രീസിനെ നന്നാക്കണോ നാണം കെടുത്താനോ ?

ഗ്രീസില്‍ സഞ്ചരിക്കാന്‍ വെറും 5 യൂറോ മാത്രം!,റെയ്‌നൈയര്‍ പദ്ധതി ഗ്രീസിനെ നന്നാക്കണോ നാണം കെടുത്താനോ ?

ഡബ്ലിന്‍:ഗ്രീസിനെ സഹായിച്ചു രക്ഷിക്കാന്‍ പല ആഗോള ശമരായക്കാരും ശ്രമിക്കുന്നതിനിടെ ഇതാ അയര്‍ലണ്ടില്‍ നിന്നും ഒരു വന്‍ ഓഫര്‍.ഐറിഷ് വിമാനക്കമ്പനിയായ റെയ്‌നൈറാണ്ഒരു കൈത്താങ്ങ് നല്‍കി ഗ്രീസിനെ സഹായിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.ഓഫര്‍ ഇതാണ്’കൂടുതല്‍ ടൂറിസ്റ്റുകളെയും,യാത്രികരെയും ഗ്രീസില്‍ എത്തിക്കുക.ഗ്രീസിലെ അഭ്യന്തര സര്‍വീസുകള്‍ക്ക് വെറും 5 യൂറോ'(€4.99).മാത്രം ഈടാക്കുക.ഏതന്‍സില്‍ നിന്നും രാജ്യത്തെ മറ്റു മൂന്ന് പ്രധാന വിമാനത്താവളങ്ങളിലേയ്ക്ക്(ചാനിയ,റോഡാസ്,തെസലോനിക്ക) ഇപ്പോള്‍ സൗജന്യ നിരക്ക് ലഭ്യമാണ്. 

ടൂറിസ്റ്റുകള്‍ ഒക്കെ ഗ്രീസില്‍ പോയി കൈയ്യയച്ചു സഹായിച്ച് ഗ്രീസിനെ ഒന്ന് പച്ച പിടിപ്പിക്കട്ടെ എന്നാണ് റെയ്‌നൈയറിന്റെ ആഗ്രഹം.വര്‍ഷങ്ങളായി ഗ്രീസിലേയ്ക്ക് സര്‍വീസ് നടത്തുന്ന റെയ്‌നൈയര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ കൈവിടുന്ന പ്രശ്‌നം ഉദിക്കുന്നില്ല.ചീഫ് കൊമഴ്‌സ്യല്‍ ഓഫിസര്‍ ഡേവിഡ് ഓ ബ്രിയാന്‍ പറയുന്നു.

ജൂലൈ 13 മുതല്‍ ജൂലൈ 26 വരെയാണ് ഈ ഓഫര്‍.

ഇത്തിരി കൂടി വിപുലമായ ഓഫറാണ് റെയ്‌നൈയര്‍ ആഗ്രഹിച്ചിരുന്നത്,ടൂറിസ്റ്റുകളെ സൗജന്യമായി ഗ്രീസിനുള്ളില്‍ യാത്ര ചെയ്യിക്കാനുള്ള പദ്ധതി.ഏതന്‍സ് എയര്‍പോര്‍ട്ട് അധികൃതര്‍ ഡവലപ്പ് മെന്റ് ഫീസും,എയര്‍പോര്‍ട്ട് ഫീസും ഒഴിവാക്കി തന്നാല്‍ യാത്രക്കാരെ സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിക്കാമെന്ന് തന്നെ!.പക്ഷേ ഗ്രീക്ക് സര്‍ക്കാര്‍ റെയ്‌നൈയറിന്റെ ഓഫര്‍ തള്ളി കളഞ്ഞു.(പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ വരുന്ന റെയ്‌നൈയറിന്റെ പോളിസി സിപ്രാസിനു പിടികിട്ടി കാണും !)അന്താരാഷ്ട്ര രംഗത്ത് തങ്ങളുടെ മാന്യത ഇടിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും ‘ചക്കാത്തു’ യാത്ര തങ്ങള്‍ക്ക് വേണ്ടെന്നും ഗ്രീസിലെ ഈവനിംഗ് പത്രങ്ങള്‍ റെയ്‌നൈയറിനോട് തുറന്നു പറയുകയും ചെയ്തു.

അയര്‍ലണ്ടില്‍ നിന്നും മാത്രമല്ല,മറ്റു രാജ്യങ്ങളില്‍ നിന്നും ഗ്രീസിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ റെയ്‌നൈയര്‍ കുറച്ചിട്ടുണ്ട്. ജൂലൈ 17 വരെയേയുള്ളൂ പക്ഷേ ഈ ആനുകൂല്യം.

Scroll To Top