Sunday December 04, 2016
Latest Updates

റയ്‌നൈറില്‍ നൂറു യൂറോയ്ക്ക് അമേരിക്കയിലേയ്ക്ക് യാത്ര ചെയ്യാനാവുന്ന കാലം വരുന്നു 

റയ്‌നൈറില്‍ നൂറു യൂറോയ്ക്ക് അമേരിക്കയിലേയ്ക്ക് യാത്ര ചെയ്യാനാവുന്ന കാലം വരുന്നു 

ഡബ്ലിന്‍ :റയ്‌നൈറില്‍ അമേരിക്കയിലേയ്ക്ക് നൂറു യൂറോയില്‍ താഴെ വരുന്ന ടിക്കറ്റ് നിരക്കില്‍ പോകാനുള്ള പദ്ധതി തയാറായി വരുന്നതായി റയ്‌നൈര്‍ ചീഫ് മൈക്കില്‍ ഓ ലേറി.അടുത്ത ഏതാനം വര്‍ഷത്തിനുള്ളില്‍ ഈ സര്‍വീസുകള്‍ ആരംഭിക്കും.

റയ്‌നൈറിന്റെ ഒരു സഹോദര സ്ഥാപനം ഇപ്പോള്‍ തന്നെ യൂറോപ്പില്‍ നിന്നും 90 യൂറോ നിരക്കില്‍ അമേരിക്കയിലേയ്ക്ക് പറക്കുന്നുണ്ട്.

പ്രധാനപ്പെട്ട 15 യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നും 15 അമേരിക്കന്‍ നഗരങ്ങളിലേയ്ക്ക് സര്‍വീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് റയ്‌നൈര്‍ ..അയര്‍ലണ്ട് ചെറിയ മാര്‍ക്കറ്റായാതിനാല്‍ ആദ്യഘട്ട ലിസ്റ്റില്‍ ഡബ്ലിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് ഡബ്ലിനില്‍ നിന്നും പറക്കാനുള്ള ശരാശരി ചിലവ് 46 യൂറോയെ ആകുന്നുള്ളൂവെന്നും മൈക്കില്‍ ഓ ലേറി വെളിപ്പെടുത്തി. 

Scroll To Top