Friday December 09, 2016
Latest Updates

ഐറിഷ് കടലില്‍ റഷ്യന്‍ മുങ്ങിക്കപ്പലുകള്‍,യൂറോപ്പുമായി സംഘര്‍ഷമുണ്ടായാല്‍ പ്രതിരോധം സഞ്ജമാക്കി പുട്ടിന്‍

ഐറിഷ് കടലില്‍ റഷ്യന്‍ മുങ്ങിക്കപ്പലുകള്‍,യൂറോപ്പുമായി സംഘര്‍ഷമുണ്ടായാല്‍ പ്രതിരോധം സഞ്ജമാക്കി പുട്ടിന്‍

ബെല്‍ഫാസ്റ്റ് :ബ്രിട്ടനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന്റെ ഭാഗമായി റഷ്യ ബ്രിട്ടനെതിരെ വിന്യസിക്കുന്നതിന് യൂദ്ധകപ്പലുകള്‍ അയച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഐറിഷ് കടലില്‍ റഷ്യന്‍ മുങ്ങിക്കപ്പലുകള്‍ എത്തിയിട്ടുള്ളതായി നിരവധി ഏജന്‍സികള്‍ വെളിപ്പെടുത്തലുകള്‍ നല്‍കി.ബ്രിട്ടനുമായോ യൂറോപ്യന്‍ രാജ്യങ്ങളുമായോ സംഘര്‍ഷമുണ്ടായാല്‍ പ്രതിരോധിക്കാനുള്ള തന്ത്രം ഒരുക്കുകയാണ് എന്നാണ് സൂചനകള്‍. റോബോട്ടുകളും ഡ്രോണുകളും വരെ ഉള്‍പ്പെടുന്ന സാങ്കേതിക വിദ്യ റഷ്യയ്ക്ക് ഇപ്പോഴുണ്ട്.
സിറിയയിലും ഈസ്റ്റേണ്‍ യൂറോപ്പിലുമുള്ള റഷ്യന്‍ കടന്ന് കയറ്റത്തിന്റെ പേരിലാണ് റഷ്യക്കെതിരെ യൂറോപ്പ് പടയ്‌ക്കൊരുങ്ങുന്നത്.തങ്ങളെ പേടിപ്പിച്ചു നിര്‍ത്താന്‍ നോക്കെരുതെന്ന മുന്നറിയിപ്പ് റഷ്യയും നല്‍കിയിട്ടുണ്ട്.

വന്‍ തോതില്‍ റഷ്യന്‍ പടക്കപ്പലുകള്‍ കഴിഞ്ഞ ദിവസം സിറിയയില്‍ എത്തിയിട്ടുണ്ട്.ഇംഗ്ലീഷ് ചാനലിലൂടെ മെഡിറ്ററേനിയനിലേക്ക് പോയ ഇതേ കപ്പല്‍ പടയോട് ചേരാനാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മുങ്ങിക്കപ്പലുകളും ഐറിഷ് കടലിലൂടെ നീങ്ങുന്നതെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ റഷ്യന്‍ പടക്കപ്പലുകള്‍ ബ്രിട്ടീഷ് തീരത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത സ്പര്‍ധയാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇതിനുള്ള പ്രതികരണമെന്നോണം ബ്രിട്ടന്‍ ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍, 800 ട്രൂപ്പുകള്‍ തുടങ്ങിയവയെ എസ്റ്റോണിയയിലേക്ക് അയച്ചിട്ടുണ്ട്. റഷ്യയുടെ ആക്രമണം തടയുന്നതിന് വേണ്ടിയാണിത്.

യൂറോപ്പുമായുള്ള വടംവലി ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പുട്ടിന്‍ കടുത്ത രീതിയില്‍ ആധുനികവല്‍ക്കരിച്ച സേനയെയും പടക്കോപ്പുകളെയുമാണ് തയ്യാറാക്കി വിന്യസിച്ചിരിക്കുന്നത്.ഇനി ഒരു തകര്‍ച്ചയ്ക്കും റഷ്യയെ വിട്ടു കൊടുക്കില്ലെന്നാണ് പുട്ടിന്റെ നിലപാട്.

Scroll To Top