Saturday December 10, 2016
Latest Updates

റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ ഐറിഷ് തീരത്ത് :അയര്‍ലണ്ട് പ്രതിഷേധം അറിയിച്ചു 

റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ ഐറിഷ് തീരത്ത് :അയര്‍ലണ്ട് പ്രതിഷേധം അറിയിച്ചു 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ ആകാശവിതാനത്തില്‍ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ അനുമതിയില്ലാതെ പ്രവേശിച്ചത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതായി സൂചനകള്‍.കഴിഞ്ഞ ദിവസം ഏതാണ്ട് അഞ്ച് മണിക്കൂര്‍ സമയത്തോളമാണ് അണുവായുധ വാഹക ശേഷിയുള്ള ടുപോലേവ് 95 ന്റെ രണ്ടു വിമാനങ്ങള്‍ ഐറിഷ് വ്യോമാതിര്‍തതിയില്‍ അനുമതിയില്ലാതെ കടന്ന് വ്യോമാഭ്യാസം നടത്തിയത്.

ട്രാന്‍സ്‌പോണ്ടറുകള്‍ നിശ്ചലമാക്കി ഇംഗ്ലീഷ് ചാനലിന് മേലെ പറന്ന റഷ്യന്‍ വിമാനങ്ങളെ അതുകൊണ്ട് തന്നെ ആ മേഖലയില്‍ പറന്ന മറ്റു യാത്രാ വിമാനങ്ങള്‍ക്ക് കാണാനായില്ല.1800 ലധികം വിമാനങ്ങള്‍ ദിവസേനെ പറക്കുന്ന വ്യോമമേഖലയില്‍ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ അനുമതിയില്ലാതെ പറയുന്നത് അസ്വീകാര്യമായ സംഭവമാണെന്ന് അയര്‍ലണ്ട് പ്രതീകരിച്ചു.റഷ്യന്‍ അംബാസിഡറെ അയര്‍ലണ്ട് പ്രതിഷേധം അറിയിച്ചു.

എന്നാല്‍ ബോംബര്‍ വിമാനങ്ങള്‍ അയര്‍ലണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്നു റഷ്യന്‍ അമ്പാസിഡര്‍ വെളിപ്പെടുത്തി.അത് കൊണ്ട് തന്നെ അത് മേഖലയില്‍ പറക്കുന്ന മറ്റു വിമാനങ്ങള്‍ക്ക് ഭീഷണിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.പക്ഷേ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ റഷ്യയുടെ അവകാശവാദം ശരിയല്ലെന്ന് തെളിഞ്ഞു.

Scroll To Top