Tuesday December 06, 2016
Latest Updates

റസല്‍കോര്‍ട്ട് ട്രോഫി ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ ഡണ്‍ഡ്രം 3 ജേതാക്കള്‍ 

റസല്‍കോര്‍ട്ട് ട്രോഫി ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ ഡണ്‍ഡ്രം 3 ജേതാക്കള്‍ 

ഡബ്ലിന്‍:റസല്‍കോര്‍ട്ട് ട്രോഫിയ്ക്ക് വേണ്ടിയുള്ള ലിന്‍സ്റ്റര്‍ അയര്‍ലണ്ട് ലീഗ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ ഡണ്‍ഡ്രം 3 ടീം ജേതാക്കളായി.ഇന്ന് വൈകിട്ട് നടന്ന ആവേശോജ്വലമായ മത്സരത്തില്‍ പോര്‍ട്ട്‌ലീഷ് 3 യെ, 6 വിക്കറ്റിനാണ് ഡണ്‍ഡ്രം 3 പരാജയപ്പെടുത്തിയത്

മലയാളികള്‍ക്ക് പൂര്‍ണ്ണ ആധിപത്യമുള്ള ഡണ്‍ഡ്രം 3 ഇത് രണ്ടാം തവണയാണ് റസല്‍കോര്‍ട്ട് ട്രോഫി കരസ്ഥമാക്കുന്നത്.43 റണ്‍സും 4 വിക്കറ്റും നേടിയ ഡണ്‍ഡ്രത്തിന്റെ സിജു കൊച്ചാപ്പു ചാലക്കുടി,മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.പതിനെട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

ജേതാക്കള്‍ക്ക് ക്രിക്കറ്റ് ലിന്‍സ്റ്റര്‍ പ്രസിഡണ്ട് റോളണ്ട് ബ്രാഡ് ലി ട്രോഫികള്‍ വിതരണം ചെയ്തു.ഡണ്‍ഡ്രം 3 യ്ക്ക് വേണ്ടി ക്യാപ്റ്റന്‍ സജേഷ് സുദര്‍ശനന്‍ ട്രോഫി ഏറ്റുവാങ്ങി.

Scroll To Top