Friday December 09, 2016
Latest Updates

ഡബ്ലിനിലെ സ്‌കൂളില്‍ ഒരു സീറ്റു കിട്ടാന്‍ രക്ഷിതാക്കള്‍ ക്യൂ നിന്നത് ഒരു രാത്രി മുഴുവന്‍ !

ഡബ്ലിനിലെ സ്‌കൂളില്‍ ഒരു സീറ്റു കിട്ടാന്‍ രക്ഷിതാക്കള്‍ ക്യൂ നിന്നത് ഒരു രാത്രി മുഴുവന്‍ !

ഡബ്ലിന്‍:സ്‌കൂളില്‍ അടുത്ത വര്‍ഷത്തേയ്ക്ക് മക്കള്‍ക്ക് സീറ്റ് കിട്ടാനായി മാതാപിതാക്കള്‍ ഒരു രാത്രി മുഴുവന്‍ സ്‌കൂള്‍ കോംപൗണ്ടില്‍ ക്യൂ നിന്നു. തിങ്കളാഴ്ച രാവിലെയോടെ സ്‌കൂളിലെ അടുത്ത വര്‍ഷത്തെ ബാച്ചിലേയ്ക്കുള്ള അഡിമിഷന്‍ പൂര്‍ണ്ണമാകുകയും ചെയ്തു!

ഞായറാഴ്ച ഉച്ച മുതല്‍ 100ഓളം പേരാണ് ക്ലോണ്‍ടക്ക് കമ്മ്യൂണിറ്റി കോളജില്‍ മക്കള്‍ക്ക് അഡ്മിഷന്‍ കിട്ടാനായി ഒരു രാത്രി മുഴുവന്‍ ക്യൂ നിന്നത്. അടുത്ത വര്‍ഷത്തേയ്ക്കുള്ള കുട്ടികളെ ആദ്യം വരുന്നവര്‍ ആദ്യം എന്ന രീതിയിലായിരുന്നു അധികൃതര്‍ അഡ്മിഷന്‍ നല്‍കിയത്. എജ്യുക്കേറ്റ് ടുഗതര്‍, സിറ്റി ഡബ്ലിന്‍ എജ്യുക്കേഷന്‍, ട്രെയിനിങ് ബോര്‍ഡ് എന്നിവയുടെ സഹായത്തോടെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും പേര്‍ അഡ്മിഷനായി എത്തിയതോടെ താന്‍ ഷോക്കായിപ്പോയെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പലായ സൂസന്‍ സ്യാംപ്ബെല്‍ പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം വെറും 47 കുട്ടികളാണ് സ്‌കൂളില്‍ അഡ്മിഷനെടുത്തത്. ഇത്തവണ ഇരട്ടിയലേറെപ്പേരാണ് അഡ്മിഷനായി ക്യൂ നിന്നത്. രാത്രിയില്‍ ക്യൂ നിന്ന രക്ഷിതാക്കളോട് ക്ഷമ ചോദിക്കുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

സ്‌കൂളിലേയ്ക്ക് അഡ്മിറ്റ് ചെയ്യാവുന്നതില്‍ പരമാവധിയായ 96പേരെ എടുത്തു കഴിഞ്ഞുവെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.ഡബ്ലിനിലെ ചില പ്രദേശങ്ങളില്‍ സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കാനുള്ള പ്രയാസമാണ് ഈ സംഭവം വെളിവാക്കുന്നത്. കൂടുതല്‍ പേരെ എടുക്കുന്നത് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അവര്‍ വ്യക്തമാക്കി.

.

Scroll To Top