Tuesday December 06, 2016
Latest Updates

ഇന്ത്യയില്‍ 1000,500 രൂപാ നോട്ടുകള്‍ അസാധുവാക്കി,ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവിലുള്ള നോട്ടുകള്‍ ഉപയോഗിക്കാനാവില്ല

ഇന്ത്യയില്‍ 1000,500 രൂപാ നോട്ടുകള്‍ അസാധുവാക്കി,ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവിലുള്ള നോട്ടുകള്‍ ഉപയോഗിക്കാനാവില്ല

ന്യൂ ദല്‍ഹി:കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രഖ്യാപനത്തിലാണ് നരേന്ദ്രമോദി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.പഴയ നോട്ടുകള്‍ അസാധുവാക്കുമെങ്കിലും നോട്ടുകള്‍ മാറ്റിയെടുക്കാനായുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നവംബര്‍ പത്താം തിയതി മുതല്‍ ഡിസംബര്‍ 30 വരെ രാജ്യത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലുമായി മാറ്റിയെടുക്കാം.  നവംബര്‍ 15 വരെ നാലായിരം രൂപ മാത്രമേ ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കുകയുള്ളു. നോട്ടുകള്‍ തിരിച്ചുനല്‍കുമ്പോള്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴിയാണ് നോട്ടുകള്‍ മാറ്റിവാങ്ങേണ്ടത്.

ബുധനാഴ്ചവരെ രാജ്യത്തെ ബാങ്കുകളും എടിഎമ്മുകളും അടച്ചിടും.പുതിയ 500,2000 രൂപ നോട്ടുകള്‍ ഉടന്‍ തന്നെ ഇന്ത്യാ സര്‍ക്കാര്‍ പുറത്തിറക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്

കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേ മതിയാകൂ. കള്ളപ്പണവും അഴിമതിയുമാണ് വികസനത്തിന് തടസമെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ദാരിദ്രത്തിനെതിരെയാണ് പോരാട്ടം നടത്തുന്നത്. പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. നേരത്തെ പ്രധാനമന്ത്രി കര, വ്യോമ, നാവിക സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Scroll To Top