Thursday December 08, 2016
Latest Updates

രൂപയുടെ വില വീണ്ടും കുറയുന്നു,ഒരു യൂറോയുടെ മൂല്യം 75 രൂപ കവിഞ്ഞു 

രൂപയുടെ വില വീണ്ടും കുറയുന്നു,ഒരു യൂറോയുടെ മൂല്യം 75 രൂപ കവിഞ്ഞു 

ഡബ്ലിന്‍:ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു.സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒരു യൂറോയ്ക്ക് 75.35 രൂപയാണ് ഇന്നലെ എക്‌സ്‌ചേഞ്ച് വില.ഡോളര്‍ നിരക്ക് 66 ഇന്ത്യന്‍ രൂപയായി.

തിങ്കളാഴ്ച്ചയോടെ രൂപയുടെ മൂല്യം വീണ്ടും കുറയും എന്നാണ് സൂചനകള്‍.

ഗള്‍ഫ് മേഖലയിലും രൂപയുടെ വിലയിടിവ് ആഹ്ലാദം പരത്തി.ഓണത്തിന് നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് കൂടുതല്‍ പണം നാട്ടിലെത്തിക്കാം.

ഒരു ദിര്‍ഹത്തിന് 18.046 രൂപയിലാണ് ഇന്നലെ വന്നെത്തിയത്. 1000 രൂപ നാട്ടിലേക്ക് അയക്കാന്‍ 55.40 ദിര്‍ഹം ഉണ്ടായാല്‍ മതി. ഒരാഴ്ച കഴിയുമ്പോള്‍ തങ്ങളുടെ ശമ്പളം ലഭിക്കുമെന്നതിനാല്‍ നിരക്ക് അതുവരെ ഉയരുതെന്നാണ് സാധാരണക്കാരായ പ്രവാസികള്‍ ആഗ്രഹിക്കുന്നത്. ചെറിയ വേതനത്തിന് തൊഴിലെടുക്കുന്നവരും വന്‍കിടക്കാരും ഒരുപോലെ രൂപയുടെ മൂല്യം മാറിമറിയുന്നത് ഏറെ ജിജ്ഞാസയോടെയാണ് നോക്കിക്കാണുന്നത്.

Scroll To Top