Sunday December 04, 2016
Latest Updates

മോര്‍ട്ട്‌ഗേജ് റൂള്‍ :മാറ്റം വരുത്തുമെന്ന് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് പുതിയ ഗവര്‍ണര്‍ ഫിലിപ്പ് ലയിന്‍

മോര്‍ട്ട്‌ഗേജ് റൂള്‍ :മാറ്റം വരുത്തുമെന്ന് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് പുതിയ ഗവര്‍ണര്‍ ഫിലിപ്പ് ലയിന്‍

ഡബ്ലിന്‍:സെന്‍ട്രല്‍ ബാങ്കിന്റെ നിലവിലുള്ള മോര്‍ട്ട്‌ഗേജ് നിര്‍ദേശങ്ങള്‍ മാറ്റം വരുത്തുമെന്ന് പുതിയ ഗവര്‍ണര്‍ ഫിലിപ്പ് ലയിന്‍.സമ്മറോടെ രൂപപ്പെടുത്തുന്ന നയമനുസരിച്ചാവും പുതിയ മാറ്റം 

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഭവനവിലയുടെ 90 ശതമാനം വരെ വായ്പ നല്കാനുള്ള പദ്ധതി ഭാഗീകമായി അംഗീകരിച്ചു കൊണ്ട് പുതുക്കിയ മോര്‍ട്ട്‌ഗേജ് പോളിസി കഴിഞ്ഞ ജനുവരി മുതല്‍ നിലവില്‍ വന്നതാണ്.ഇതനുസരിച്ച് ഭവനവിലയില്‍ 220,000 യൂറോ വരെയുള്ള പരിധിയ്ക്ക് 90 % വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.എന്നാല്‍ അതില്‍ കൂടുതല്‍ തുക വായ്പയായി ആവശ്യമുണ്ടെങ്കില്‍ ബാക്കി തുകയുടെ 80 ശതമാനമേ വായ്പ ലഭിക്കുകയുള്ളൂ.ഈ വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്നാണ് പുതിയ ഗവര്‍ണര്‍ അറിയിച്ചത്.

നിലവില്‍ മൂന്ന് ലക്ഷം യൂറോ വായ്പ്പ ആവശ്യമുള്ള ഉപഭോക്താവിന് ആദ്യ 220,000 യൂറോയുടെ 90 ശതമാനവും,ബാക്കിയുള്ള 80,000 യൂറോയുടെ 80 ശതമാനവും വായ്പയായി ലഭിക്കും,ബാക്കി തുക ഡിപ്പോസിറ്റായി കണ്ടെത്തേണ്ടി വരും.ഈ നീക്കത്തിലൂടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഗണ്യമായ തോതില്‍ ഡിപ്പോസിറ്റ് തുക കണ്ടെത്തേണ്ടി വരില്ലെന്നാണ് സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഭവനമേഖലയിലെ നവാഗതര്‍ക്കും ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും ഇത് ദോഷകരമായി ഭവിച്ചുവെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ് പുതിയ നീക്കമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സ്പ്രിംഗ് കാലത്തും,സമ്മറിന്റെ ആദ്യ മാസങ്ങളിലും പരിഗണിക്കുന്ന അപേക്ഷകള്‍ നിലവിലുള്ള നിയമത്തിന് അനുസരിച്ചു തന്നെയാവും എന്നും അദ്ദേഹം പറഞ്ഞു.

Scroll To Top