Saturday December 03, 2016
Latest Updates

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയേക്കാവുന്ന സുപ്രധാന ഉത്തരവ് :റൂള്‍ 68 നിര്‍ത്തലാക്കി

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയേക്കാവുന്ന സുപ്രധാന ഉത്തരവ് :റൂള്‍ 68 നിര്‍ത്തലാക്കി

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ ചരിത്രഗതിയില്‍ സുപ്രധാനമായ ഒരു തീരുമാനത്തിന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍ ഇന്നലെ അംഗീകാരം നല്‍കി.ആധുനീക അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ മതവിദ്യാഭ്യാസത്തിന് അനുവദിച്ചു കൊടുത്തിരുന്ന മേല്‍ക്കൈ അവസാനിപ്പിക്കാനുള്ള തീരുമാനം ഇന്ന് മുതല്‍ പ്രൈമറി സ്‌കൂളുകളില്‍ നടപ്പായി തുടങ്ങും.

തത്വത്തിലും,പ്രയോഗത്തിലും മത വിദ്യാഭ്യാസമായിരുന്നു ഓരോ ദിവസവും ഏറ്റവും കൂടുതല്‍ സമയം പ്രൈമറി സ്‌കൂളുകളില്‍ പഠിപ്പിച്ചു കൊണ്ടിരുന്നത്.കണക്കിനും സയന്‍സിനും,കായിക വിദ്യാഭ്യാസത്തിനും ഓരോ ആഴ്ചയും അനുവദിക്കുന്നതിന്റെ ഇരട്ടിയോളം സമയം മത വിദ്യാഭ്യാസത്തിന് അനുവദിച്ചിരുന്നു,ഇതിനായി ക്രമീകരിച്ചിരുന്ന അമ്പതു വര്‍ഷത്തോളം പഴക്കമുള്ള വിദ്യാഭ്യാസ ചട്ടത്തിലെ റൂള്‍ 68 ഇന്നലെ നിര്‍ത്തലാക്കിയാതോടെയാണ് ചരിത്രത്തില്‍ ഇന്നലത്തെ ദിനം പ്രത്യേകമായി എഴുതപ്പെട്ടത്

പള്ളിയ്ക്കും കത്തോലിക്കാ സഭയ്ക്കും ഭരണതലത്തിലും സമൂഹമദ്ധ്യേയും ആധിപത്യം ഉണ്ടായിരുന്ന കാലത്ത് ഉണ്ടാക്കിയ വിദ്യാഭ്യാസ ചട്ടം വേദപഠന ക്ലാസുകളെ പള്ളിയില്‍ നിന്നും പള്ളിക്കുടത്തിലേയ്ക്ക് മാറ്റുകയായിരുന്നു.100 ശതമാനം കത്തോലിക്കാ സഭയ്ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന കാലത്ത് അത് സാധ്യവുമായിരുന്നു.

എന്നാല്‍ കൂടുതല്‍ വിശാലമായ ഒരു സമൂഹം രാജ്യത്തു വന്നു ചേരുകയും,മത വിശ്വാസത്തിന് അപചയം സംഭവിക്കുകയും ചെയ്തതോടെ സ്‌കൂളുകളിലെ മതപഠനം ഏകപക്ഷീയമായ രീതിയില്‍ നിന്നും മാറ്റാനും,അതിനു അനുവദിച്ച സമയം വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയായ്യിരുന്നു.

റൂള്‍ 68 നമ്മുടെ പൌരാണികതയുടെ ഒരു ചിഹ്നമാണ്.കാലം മാറി.ഇപ്പോള്‍ അത് കാലഹരണപ്പെട്ടു.ഇനി അത് മാറ്റുന്നത് നമ്മുടെ നല്ല ഭാവിയ്ക്ക് വേണ്ടിയാണ്,അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.റൂള്‍ 68 നിര്‍ത്തലാക്കി കൊണ്ട് നടത്തിയ പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.പുതിയ സാഹചര്യത്തില്‍ കരിക്കുലം മാറ്റിയെഴുതാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി മന്ത്രി അറിയികത്തോലിക്കച്ചു.

ദിവസത്തില്‍ ഏറ്റവും കൂടുതല്‍ സമയം എടുത്തിരുന്ന മത വിദ്യാഭ്യാസം മറ്റു വിഷയങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്ന സമയത്തെ ഗണ്യമായി കുറച്ചിരുന്നു.മറ്റു വിഷയങ്ങള്‍ക്ക് അധിക സമയം ലഭ്യമാക്കാന്‍ മത വിദ്യാഭ്യാസത്തിന്റെ മണിക്കൂറുകള്‍ വെട്ടിചുരുക്കണമെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ നീക്കം സഭയെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്.ഇനി മത പഠനത്തിന് പള്ളികളില്‍ കൂടുതല്‍ സമയം കണ്ടെത്തേണ്ടി വരും.അത്തരം ഒരു നീക്കം നടത്തിയാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദീകരൊ കന്യാസ്ത്രീകളോ ,സഭാ നേതൃത്വത്തിലുള്ള അത്മായരോ കുറഞ്ഞു വരുന്നതും സഭയെ പ്രതിസന്ധിയിലാഴ്ത്തും.മത വിദ്യാഭ്യാസം സര്‍ക്കാരിനെയും സര്‍ക്കാര്‍ ചിലവിലും ഏല്‍പ്പിച്ചു മാറി നിന്ന ഐറിഷ് സഭയ്ക്ക് ഈ പ്രതിസന്ധി നേരിടാന്‍ ഏറെ പണിപ്പെടേണ്ടി വരും.ഇന്നലെ ചേര്‍ന്ന കത്തോലിക്കാ മെത്രാന്‍മാരുടെ വിദ്യാഭ്യാസ സമിതി നിലവിലുള്ള മത പഠന പദ്ധതി സ്‌കൂളുകളില്‍ തുടരുമെന്നും ,റൂള്‍ 68 മാറ്റിയാലും രക്ഷിതാക്കള്‍ ആകുലപ്പെടെണ്ടതില്ലെന്നും പ്രസ്ഥാവന ഇറക്കിയെങ്കിലും കൂടുതല്‍ മതനിരപേക്ഷമായ ഒരു സര്‍ക്കാര്‍ തന്നെയാവും അടുത്ത മാസത്തെ ഇലക്ഷന് ശേഷവും അധികാരമേല്‍ക്കുന്നതെങ്കില്‍ സഭയുടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ക്ക് കൂടുതല്‍ കുരുക്ക് മുറുകുമെന്ന് ഉറപ്പാണ്.

Scroll To Top