Wednesday February 22, 2017
Latest Updates

റബ്ബര്‍ വില 100 രൂപയില്‍ താഴെയെത്തി,ആശങ്കയോടെ കര്‍ഷകര്‍ 

റബ്ബര്‍ വില 100 രൂപയില്‍ താഴെയെത്തി,ആശങ്കയോടെ കര്‍ഷകര്‍ 

കോട്ടയം:റബ്ബര്‍ വില നൂറു രൂപയില്‍ താഴെയെത്തി.ലോട്ട് റബ്ബറിന്റെ വില 95 രൂപയും ഗ്രേഡ് റബ്ബറിന്റെ വില 115 രൂപയും ആയി കുറഞ്ഞിട്ടും കേരളത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും നിന്ന് റബ്ബര്‍ വാങ്ങാതെ പ്രമുഖ റബ്ബര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് മാറി നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഉത്പാദനം കുറവായ ഈ സീസണില്‍ അന്താരാഷ്ട്ര വിലയും താഴ്ന്നനിലയിലാണ്.ഇത്തിന്റെ പേരില്‍ കമ്പനികള്‍ ഇറക്കുമതിയെ ആശ്രയിക്കുകയും ഇവിടെ നിന്ന് നാമമാത്ര വാങ്ങലുകള്‍ നടത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

മലബാര്‍ ഡിപ്പോയില്‍ 118 രൂപയ്ക്ക് റബ്ബര്‍ സ്ഥിരമായി വാങ്ങുമ്പോഴും റബ്ബര്‍ കൂടുതലായി ഉത്പാദിപ്പിക്കുന്ന കോട്ടയത്ത് നിന്ന് രണ്ടാഴ്ചയായി റബ്ബര്‍ വാങ്ങുന്നില്ല. ഇതിനാല്‍ 13,000 രൂപ ലോറി വാടക കൊടുത്ത് റബ്ബര്‍ മലബാറില്‍ എത്തിക്കേണ്ട അവസ്ഥയാണ് കച്ചവടക്കാര്‍ക്ക്.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ ഫണ്ട് ലഭിക്കുമെന്ന വിശ്വാസത്തില്‍ ചുരുക്കം കര്‍ഷകര്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ റബ്ബര്‍ ഉത്പാദിപ്പിക്കുന്നത്.ജൂലായില്‍ പ്രഖ്യാപിച്ച പദ്ധതി പല കാരണങ്ങള്‍ കൊണ്ട് ഇപ്പോഴും നീണ്ടു പോകുകയാണ്. 

ഗ്രേഡ് റബ്ബറിന്റെ വില 100 രൂപയിലേക്ക് ഉടന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടയര്‍ കമ്പനികള്‍ ഇപ്പോള്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്ന് കര്‍ഷകരും ചെറുകിട വ്യാപാരികളും ആരോപിക്കുന്നു.

സര്‍ക്കാര്‍ സഹായം മാത്രം പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്ന തിരിച്ചറിവും കര്‍ഷകര്‍ക്കുണ്ടായിട്ടുണ്ട്. റബ്ബര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന ഹോര്‍മോണുകള്‍ ഉപയോഗിച്ച് ഉത്പാദനം വര്‍ദ്ധിപ്പിച്ച് ടാപ്പിങ് ഇടവേളകള്‍ കൂട്ടി ചെലവുകള്‍ കുറച്ച് വിലയിടിവിനെ നേരിടാനുള്ള ശ്രമത്തിലാണ് അവര്‍. 

Scroll To Top