Thursday February 23, 2017
Latest Updates

റബര്‍ ഇറക്കുമതി നിരോധനം:രണ്ടു മാസത്തേയ്ക്ക് മാത്രം

റബര്‍ ഇറക്കുമതി നിരോധനം:രണ്ടു മാസത്തേയ്ക്ക് മാത്രം

ന്യൂഡല്‍ഹി: സ്വാഭാവിക റബറിന്റെ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് നിരോധം. റബര്‍ കര്‍ഷക പ്രതിസന്ധി നേരിടുന്നതിന് കേന്ദ്ര ഇടപെടലിന് മുറവിളി ഉയരുന്നതിനിടയിലാണ് കേന്ദ്ര നടപടി.

റബര്‍ ഇറക്കുമതി മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി കഴിഞ്ഞ ദിവസം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വിജ്ഞാപനം ദേദഗതി ചെയ്താണ് പുതിയ ഉത്തരവ്. രണ്ടു തുറമുഖങ്ങളിലൂടെ നിര്‍ബാധം അനുവദിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ലെന്നും ടയര്‍ വ്യവസായികള്‍ ഈ തുറമുഖങ്ങളിലൂടെ ഇറക്കുമതി നിര്‍ബാധം നടത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Scroll To Top