Sunday December 04, 2016
Latest Updates

റബര്‍ ഇറക്കുമതി ആറു മാസത്തേയ്ക്ക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായേക്കും 

റബര്‍ ഇറക്കുമതി ആറു മാസത്തേയ്ക്ക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായേക്കും 

ന്യൂഡല്‍ഹി: റബര്‍ ഇറക്കുമതി ആറു മാസത്തേക്ക് നിരോധിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ആന്റോ ആന്റണി എം.പിയെ അറിയിച്ചു. റബ്ബര്‍വിലയിടിവില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനം പരിശോധിച്ചശേഷമാണ് മന്ത്രി പ്രതികരിച്ചത്. പ്രതിസന്ധിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിപണിവിലയുടെ ഇരട്ടി നല്കി കര്‍ഷകരില്‍ നിന്ന് റബ്ബര്‍ സംഭരിക്കുന്ന സാഹചര്യമാണുള്ളതെന്നും 150 രൂപയ്ക്ക് റബ്ബര്‍ സംഭരിക്കുന്ന സംസ്ഥാനസര്‍ക്കാറിന്റെ പദ്ധതിക്ക് ധനസഹായം നല്‍കണമെന്നും നിവേദനത്തില്‍ ആന്റോ ആന്റണി ആവശ്യപ്പെട്ടു. റബ്ബര്‍കൃഷിമേഖലയില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ റബ്ബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിബി ജെ.മോനിപ്പള്ളിയും മന്ത്രി നിര്‍മല സീതാരാമന് നിവേദനം നല്കി.

Scroll To Top