Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിന്റെ ചരിത്രം പഠിക്കാന്‍ ഡബ്ലിനില്‍ പോകാം ,ഇന്ന് നഗരത്തില്‍ വര്‍ണ്ണാഭമായ ചരിത്ര പുനരാവിഷ്‌കരണം

അയര്‍ലണ്ടിന്റെ ചരിത്രം പഠിക്കാന്‍ ഡബ്ലിനില്‍ പോകാം ,ഇന്ന് നഗരത്തില്‍ വര്‍ണ്ണാഭമായ ചരിത്ര പുനരാവിഷ്‌കരണം

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് ഡബ്ലിന്‍ സിറ്റി ഒന്ന് സന്ദര്‍ശിക്കാന്‍ എത്തണം !ഐറിഷ് സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തമായ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒ ‘കോണര്‍ തെരുവില്‍ 100 വര്‍ഷം മുന്‍പുള്ള ദൈനം ദിന ജീവിതങ്ങളുടെ നേര്‍ കാഴ്ച്ചകള്‍ ഒരുക്കും. അന്നുപയോഗിച്ചിരുന്ന പല ഉപകരണങ്ങളും പുനസൃഷ്ടിക്കുകയും, നൂറുകണക്കിന് അഭിനേതാക്കളെ ഇതിനായി അണിയിച്ചൊരുക്കുകയും ചെയ്തു കഴിഞ്ഞു. ആന്‍ പോസ്റ്റിന്റെയും ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെയും കലാ സാംസ്‌കാരിക വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.

ലൂയിസ് ലോ സംവിധാനം ചെയ്ത യെല്ലോ എന്ന നാടകവും ഇന്നേ ദിവസം അവതരിപ്പിക്കപ്പെടും.ആര്‍ടിഇ അവതാരകരായ മിറിയം കലാഹാന്‍, ഡേവിഡ് മക്കുല, കീലിന്‍ ഷാന്‍ലി എന്നിവര്‍ സംസാരിക്കും.

ലിബര്‍ട്ടി ഹാളില്‍ അവതരിപ്പിക്കപ്പെടുന്ന ഇന്‍സറക്ഷന്‍ എന്ന നാടകം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. ആര്‍ടിഇയുടെ ഈ നാടകം കഴിഞ്ഞ 50 കൊല്ലമായി സംപ്രേഷണം ചെയ്യപ്പെട്ടിട്ടില്ല.

പരിപാടി സൗജന്യമായി വീക്ഷിക്കാമെങ്കിലും ചിലയിനങ്ങള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് സൌകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ഐറിഷ് ജനത നടത്തിയ സായുധമായ ആദ്യ പോരാട്ടത്തില്‍ തന്നെ ബ്രിറ്റീഷ് സേനയെ പേടിപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് അയര്‍ലണ്ടിലെ ജനത അഭിമാനത്തോടെയാണ് വിവരിക്കുന്നത്.

ഇതോടനുബന്ധിച്ച് ഡബ്ലിന്‍ ബസ് അടക്കമുള്ള ഗതാഗതമാര്‍ഗങ്ങള്‍ക്ക് ഇന്ന് ഒ ‘കോണര്‍ സ്ട്രീറ്റില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

Scroll To Top