Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ ശരീരം വിലയ്ക്ക് വില്‍ക്കുന്നവരുടെ എണ്ണം കൂടുന്നു!മണിക്കൂര്‍ വില 60 യൂറോ മുതല്‍ 

അയര്‍ലണ്ടില്‍ ശരീരം വിലയ്ക്ക് വില്‍ക്കുന്നവരുടെ എണ്ണം കൂടുന്നു!മണിക്കൂര്‍ വില 60 യൂറോ മുതല്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ സെക്‌സിനായി ശരീരം വില്‍ക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രാജ്യത്ത് വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയന്ത്രിക്കുന്ന 20ഓളം സംഘങ്ങള്‍ ഉണ്ടെന്ന് ആര്‍ടിഇയുടെ അന്വേഷണത്തില്‍ കണ്ടെത്തി. പ്രോസ്റ്റിറ്റിയൂഷന്‍ റിംഗിലെ നൂറിലധികം പേരെയും നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സംഘത്തില്‍ ഉള്‍പ്പെട്ട ഓരോരുത്തരുടെയും പ്രൊഫൈലുകളും മൊബൈല്‍ ഫോണ്‍ കോളുകള്‍ ഓണ്‍ലൈനില്‍ പരസ്യം ചെയ്യുന്ന സ്ത്രീകളുടെ വിവരങ്ങള്‍ എന്നിവ നാലുവര്‍ഷത്തോളം അന്വേഷണ വിധേയമാക്കിയതിനു ശേഷമാണ് ആര്‍ടിഇ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

അയര്‍ലണ്ടിലെ വേശ്യാവൃത്തിയെ കുറിച്ചാണ് ‘സെക്‌സ് ഫോര്‍ സെയില്‍’ പുറത്തുകാണിക്കുന്നത്. പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമെന്ന സര്‍ക്കാരിന്റെ പുതിയ നിയമം എത്രത്തോളം ഫലം കാണും എന്നതിനെ കുറിച്ചും ചോദ്യം ഉയരുന്നു. 

എഴുനൂറോളം സ്ത്രീകളെ ദിവസേനെ മാര്‍ക്കറ്റില്‍ പരസ്യം മുഖേനെ വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി.

കൂട്ടിക്കൊടുപ്പും മനുഷ്യക്കടത്തും നടത്തുന്ന വ്യഭിചാര സംഘങ്ങളുടെ പ്രവര്‍ത്തനം അയര്‍ലണ്ടില്‍ ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവരുടെ നിരക്കും കുറഞ്ഞിരിക്കുകയാണ്. അയര്‍ലണ്ടില്‍ ഈ രംഗത്തുള്ള മൂന്നിലൊന്ന് സ്ത്രീകളും 30 മിനിറ്റിന് 50 യുറോയും പരമാവധി 60 യൂറോയാണ് വാങ്ങുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ നക്ഷത്ര സ്റ്റാറ്റസിലുള്ളവര്‍ക്ക് മണിക്കൂറിന് 10,000 യൂറോ വരെയാണ് നിരക്ക്. വ്യഭിചാര കേന്ദ്രങ്ങള്‍ നടത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തി വരുമാനമുണ്ടാക്കുന്നതും വ്യാപകമായിരിക്കുകയാണ്.

ഇതു സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഗാര്‍ഡ അറിയിച്ചു

Scroll To Top