Friday December 09, 2016
Latest Updates

ആര്‍ ടി ഇ യ്‌ക്കെതിരെ പ്രതിഷേധ സമരം സംഘര്‍ഷ ഭരിതമായി 

ആര്‍ ടി ഇ യ്‌ക്കെതിരെ പ്രതിഷേധ സമരം സംഘര്‍ഷ ഭരിതമായി 

ഡബ്ലിന്‍: ആന്റി വാട്ടര്‍ ചാര്‍ജെസ് മൂവ്‌മെന്റിനെതിരെ മുന്‍വിധിയോടെ വാര്‍ത്തകള്‍ നല്‍കുന്നു എന്നാരോപിച്ച് ആര്‍ടിഇ ചാനലിന്റെ ഹെഡ്‌ക്വോട്ടേഴ്‌സിന് മുന്നില്‍ പ്രതിഷേധം. ഇരുനൂറോളം പ്രക്ഷോഭക്കാരാണ് ആര്‍ടിഇ ചാനല്‍ ഹെഡ്‌ക്വോട്ടേഴ്‌സിന് മുന്നില്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. പ്രതിഷേധക്കാര്‍ എത്തിയതിനെ തുടര്‍ന്ന് ഡോണിബ്രോക്കിലുളള ഡബ്ലിന്‍ ക്യാമ്പസിന്റെ പ്രധാന ഗെയ്റ്റ് സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ അടച്ചിട്ടു.

കഴിഞ്ഞ മാസങ്ങളിലായി നിരവധി തവണ ആന്റി വാട്ടര്‍ ചാര്‍ജെസ് മൂവ്‌മെന്റിനെതിരെ മുന്‍വിധിയോടെ ദേശീയ ചാനല്‍ വാര്‍ത്തകള്‍ നല്‍കുകയാണെന്നും ചില വാര്‍ത്താ അവതാരകര്‍ തന്നെ ഇതിന് നേതൃത്വം നല്‍കുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. റയാന്‍ ടൂബ്‌റിയയുടെ ലേറ്റ് ലേറ്റ് ഷോയും റ്റിഡി പോള്‍ മര്‍ഫിയുടെ ഇന്റര്‍വ്യൂവുമെല്ലാം ആന്റി വാട്ടര്‍ ചാര്‍ജസ് മൂവ്‌മെന്റിനെ മുന്‍വിധിയോടെ സമീപിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ആര്‍ടിഇ ചാനലിനെ വിമര്‍ശിക്കുന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധക്കാരുടെ ജാഥ.പ്രകടനക്കാര്‍ക്കെതിരെ സന്നഹമൊരുക്കാന്‍ നൂറുകണക്കിന് ഗാര്‍ഡയെ സംഭവസ്ഥലത്ത് നിയോഗിച്ചിരുന്നു 

Scroll To Top