Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിന്റെ ഭാവി നിര്‍ണയിക്കുന്ന ടെലിവിഷന്‍ ഇന്ന് ആര്‍ ടി ഇ യില്‍

അയര്‍ലണ്ടിന്റെ ഭാവി നിര്‍ണയിക്കുന്ന ടെലിവിഷന്‍ ഇന്ന് ആര്‍ ടി ഇ യില്‍

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ അടുത്ത ഭരണസാരഥ്യം ആര് വഹിക്കണം?. ഇന്ന് നടക്കുന്ന അവസാനഘട്ട ആര്‍ ടി ഇ ടെലിവിഷന്‍ ചര്‍ച്ചയില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.ഫിനഗേല്‍ നേതാവും പ്രധാനമന്ത്രിയുമായ എന്ത കെന്നി,ലേബര്‍ നേതാവും ഉപപ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്‍,ഫിയനാ ഫാള്‍ നേതാവും പ്രതിപക്ഷ നേതാവുമായ മൈക്കല്‍ മാര്‍ട്ടിന്‍,ഷിന്‍ ഫെയിന്‍ നേതാവ് ജെറി ആഡംസ് തുടങ്ങിയവരാണ് പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമ ഘട്ട ചര്‍ച്ചക്കൊരുങ്ങുന്നത്.രാത്രി 9.35 നാണ് ഡിബേറ്റ് തുടങ്ങുക

ആര്‍ടി ഇ ഡോണി ബ്രൂക്‌സ് സ്റ്റുഡിയോയിലാണ് ചര്‍ച്ച. മിറിയാം ഒ കലാഗനാണ് മോഡറേറ്റര്‍. വ്യത്യസ്ത വീക്ഷണമുള്ളവരാണ് നാല് നേതാക്കളും. ഫിയന്ന ഫെയില്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ രണ്ട് ഘട്ടങ്ങളുലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കെന്നിയുടെയും ബര്‍ട്ടന്റേയും പ്രകടനം മികച്ചതാകുമെന്നാണ് വിലയിരുത്തല്‍.ടെലിവിഷന്‍ ഡിബേറ്റിലെ പങ്കാളിത്വം അഭിപ്രായ വോട്ടെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുണ്ട്.ആദ്യ ഘട്ടത്തില്‍ പിന്നില്‍ നിന്ന ഫിയനാഫാള്‍ ഏറെ മുന്നിലെത്താനും ആദ്യ ഡിബേറ്റുകള്‍ കാരണമായി

Scroll To Top