Friday September 22, 2017
Latest Updates

ആര്‍ എസ് എ യുടെ പുതിയ നിര്‍ദേശങ്ങള്‍ :പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ക്ഷണിച്ചു 

ആര്‍ എസ് എ യുടെ പുതിയ നിര്‍ദേശങ്ങള്‍ :പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ക്ഷണിച്ചു 

ഡബ്ലിന്‍:റോഡ് സേഫ്റ്റി അതോറിറ്റി സര്‍ക്കാറിനു സമര്‍പ്പിച്ച പുതിയ നിര്‍ദ്ദേശമനുസരിച്ച് ഫസ്റ്റ് എയ്ഡ് കിറ്റ്, ടോര്‍ച്ച്, ഹൈവിസ് വെസ്റ്റ്,
ത്രികോണാകൃതിയിലുള്ളൊരു ആയ സൂചന എന്നിവ വാഹനങ്ങളില്‍ സൂക്ഷിക്കാത്ത വാഹനയുടമകള്‍ പിഴ ഒടുക്കേണ്ടി വരും.

പുതിയ കാറുകള്‍ക്ക് 2016 ജനുവരി ഒന്നു മുതലും, നിലവില്‍ നിരത്തിലുള്ള കാറുകള്‍ക്ക് 2016 ജൂലൈ ഒന്നു മുതലും നിബന്ധന ബാധകമാക്കുവാനാണ് ആര്‍ എസ് എ ആലോചിക്കുന്നത്. പദ്ധതി വാഹന ഉടമകള്‍ക്ക് 40 യൂറോ അധിക ചിലവ് വരുത്തിവയ്ക്കും. പിഴയൊടുക്കേണ്ട കുറ്റമായോ, എന്‍ സി ടി ടെസ്റ്റ്
പാസാവുന്നതിനായുള്ള മാനദണ്ഡമായോ ഇതു നടപ്പില്‍ വരുത്തുന്നതിനാണ് ആര്‍ എസ് എ ആലോചിക്കുന്നത്. എന്നാല്‍ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്നും അന്തിമ തീരുമാനത്തിനു മുന്‍പായി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ ശേഖരണം നടത്തുമെന്നും അതോറിറ്റി അറിയിച്ചു.

ടാക്‌സികളിലും മറ്റും ഇത്തരം കിറ്റുകള്‍ 2009 മുതല്‍ തന്നെ നിര്‍ബന്ധമാക്കിയിരുന്നു. പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാറിന് 2.5 മില്യണ്‍
യൂറോയുടെ ചിലവു വരുമെങ്കിലും റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന 2.7മില്യണ്‍ യൂറോയുടെ ചിലവുമായി താരതമ്യപ്പെടുത്തുമ്പോള്‍തു നന്നേ കുറവാണ്.

പൊതുജനങ്ങള്‍ക്ക് ജൂണ്‍ 12 വരെ പദ്ധതിയില്‍ അഭിപ്രായം രേഖപ്പെടുത്താം

Scroll To Top