Tuesday November 21, 2017
Latest Updates

ആപ്പിള്‍ ഗ്രീനില്‍ പോയി റോഡ് സുരക്ഷയുടെ കോഡ് പറയാം, സൗജന്യമായി ഒരു കാപ്പി കുടിയ്ക്കാം

ആപ്പിള്‍ ഗ്രീനില്‍ പോയി റോഡ് സുരക്ഷയുടെ കോഡ് പറയാം, സൗജന്യമായി ഒരു കാപ്പി കുടിയ്ക്കാം

ഡബ്ലിന്‍:റോഡ് സേഫ്റ്റി അതോറിറ്റിയും ആപ്പിള്‍ഗ്രീനും ചേര്‍ന്ന് രാജ്യം ഒട്ടാകെ ഡ്രൈവര്‍മാക്കായി  റോഡ് സുരക്ഷാ ബോധവത്കരണപരിപാടി സംഘടിപ്പിക്കുന്നു.

അയര്‍ലണ്ടില്‍ നടക്കുന്ന ഡ്രൈവര്‍മാരുടെ അപകടമരണങ്ങളില്‍ അഞ്ചിലൊന്നും ഡ്രൈവര്‍മാര്‍ ക്ഷീണിച്ച് ഉറങ്ങിപോകുന്നത് കൊണ്ടാണെന്ന് കണക്കുകള്‍ വ്യക്തമാകുന്നു.ഡ്രൈവ് ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് പുതിയ ബോധവത്കരണ പരിപാടി.

ഇതിന്റെ ഭാഗമായി ആപ്പിള്‍ ഗ്രീനിന്റെ റ്റില്ലില്‍ ചെന്ന്’RSA’ എന്നോ ‘Driver Reviver’ഉള്ള കോഡ് വാക്ക് പറഞ്ഞാല്‍ ഫ്രീ കോഫി നല്‍കുമെന്നാണ് ആര്‍ എസ് എയുടെ അറിയിപ്പ് ഇന്നലെ ആരംഭിച്ച പദ്ധതി ഇനി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 6 മണി വരെയും ലഭ്യമാണ്‍

Scroll To Top