Monday August 20, 2018
Latest Updates

ചാള്‍സ് രാജകുമാരനും കാമിലയും അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു

ചാള്‍സ് രാജകുമാരനും കാമിലയും അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു

ഡബ്ലിന്‍ : രാജകീയ ദമ്പതികള്‍ക്ക് ആതിഥ്യമരുളാന്‍ അയര്‍ലണ്ട് ഒരുങ്ങുന്നു. ചാള്‍സ് രാജകുമാരനും കാമിലയും ഈ മാസം അയര്‍ലണ്ട് സന്ദര്‍ശിക്കുമെന്നാണ് ബക്കിംഗ് ഹാമില്‍ നിന്നുള്ള അറിയിപ്പ്.

പ്രിന്‍സ് ഓഫ് വെയില്‍സും ഡച്ചസ് ഓഫ് കോണ്‍വോളും ഡബ്ലിന്‍, കില്‍ഡെയര്‍ , കില്‍ക്കെന്നി എന്നിവിടങ്ങളിലാണ് ഒരുവര്‍ഷത്തിനിടെയുള്ള രണ്ടാം സന്ദര്‍ശനത്തിനെത്തുക.ഇവരുടെ സന്ദര്‍ശനം പ്രമാണിച്ച് ഗല്‍സ്നെവിന്‍ സെമിത്തേരിയില്‍ നടക്കുന്ന ചടങ്ങിലാണ് ദമ്പതികള്‍ പങ്കെടുക്കുക. ഇതിന്റെ ഭാഗമായി ഇവിടെ കടുത്ത ഗതാഗത നിയന്ത്രണങ്ങളുമായി ഗാര്‍ഡ നേരത്തെ തന്നെ രംഗത്തുവന്നിട്ടുണ്ട്.പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഉന്നത ഉദ്യോഗസ്ഥരുമായി റോയല്‍ ദമ്പതികള്‍ ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.

Scroll To Top