Saturday December 10, 2016
Latest Updates

ഓണ പച്ചക്കറികള്‍ എത്തിത്തുടങ്ങി,റോയലിന്റെ ഓണസദ്യ റോയലാവും!ബുക്കിംഗ് ചൊവ്വാഴ്ച്ച വരെ 

ഓണ പച്ചക്കറികള്‍ എത്തിത്തുടങ്ങി,റോയലിന്റെ ഓണസദ്യ റോയലാവും!ബുക്കിംഗ് ചൊവ്വാഴ്ച്ച വരെ 

ഡബ്ലിന്‍ :ഓണം പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു.അടുത്ത വെള്ളിയാഴ്ച്ച തിരുവോണമാണ്.കൃത്യം ഒരാഴ്ച്ച കൂടി.സദ്യവട്ടത്തെ കുറിച്ച് ആകുലപ്പെടുന്ന അയര്‍ലണ്ടിലെ മലയാളികള്‍ക്കായി പരമ്പരാഗത രീതിയിലുള്ള ഓണസദ്യയൊരുക്കാന്‍ ഇത്തവണയുംതയാറെടുപ്പിലാണ് കാറ്ററിംഗ് രംഗത്തെ  പ്രമുഖരായ   റോയല്‍  കാറ്ററേഴ്‌സ് .വര്‍ഷങ്ങളായി രുചികളുടെ ലോകത്ത് മലയാളികളുടെ ഇഷ്ടസ്ഥാപനമായ റോയല്‍ കാറ്ററേഴ്‌സ് പാരമ്പര്യത്തിന്റെ അഭിമാനപൂര്‍വമായ കരുത്തിലാണ് ഓരോ തവണയും ഓണസദ്യയൊരുക്കുന്നത്.ഡബ്ലിനിലും ഗാല്‍വേയിലുമടക്കം പ്രധാന നഗരങ്ങളിലൊക്കെ എല്ലാത്തവണയും പോലെ ഇത്തവണയും ഓണസദ്യയൊരുക്കാനുള്ള തിരക്കിലാണ് റോയല്‍ കാറ്ററേഴ്‌സ്.

ചേനയും മത്തങ്ങയും അടക്കമുള്ള ഓണസദ്യക്കുള്ള കാലികവിളകള്‍ കഴിഞ്ഞ ദിവസം തന്നെ അയര്‍ലണ്ടിലെത്തികഴിഞ്ഞു. നാടന്‍ പച്ചക്കറി ഇനങ്ങളോക്കെ അടുത്ത ദിവസങ്ങളിലായി ഡബ്ലിനിലെ റോയലിന്റെ കലവറയില്‍ എത്തും.ജന്മനാടിന്റെ ദേശീയ മഹോത്സവത്തിന്റെ നാടന്‍ ശീലുള്ള അനുഭവം അയര്‍ലണ്ടിലെ പ്രവാസികള്‍ക്കും അങ്ങനെ കരഗതമാവുന്നു. 

എരിശ്ശേരിയും ,കാളനും ,പച്ചടിയും ഇഞ്ചിക്കറിയും അവിയലും സാമ്പാറും ഒക്കെ ചേര്‍ത്തൊരു ഓണസദ്യ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തണം എന്നാഗ്രഹിക്കുന്നവരാണ് പഴയ തലമുറയില്‍ കൂടുതല്‍ പേരും.പക്ഷേ തിരക്കുകള്‍ക്കിടയില്‍ അത്തരം ഒരു ഓണസദ്യയൊരുക്കാന്‍ പാടുപെടുന്നവര്‍ക്ക് സഹായവുമായി എത്തുകയാണ് അയര്‍ലണ്ടിലെ പ്രശസ്തമായ റോയല്‍ കാറ്ററേഴ്‌സ്. മലയാളികളുടെ പരമ്പരാഗത ഉത്സവമായ തിരുവോണ നാളില്‍ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി നിങ്ങളില്‍ എത്തിക്കാന്‍ തയ്യാര്‍ എടുത്തു കഴിഞ്ഞു റോയല്‍ കാറ്ററേഴ്‌സ്.

തനിമ നഷ്ടപ്പെടാതെ പരമ്പരാഗത രീതികളോടെ ഒരുക്കുന്ന സദ്യ തിരുവോണദിനമായ ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുന്‍പായി എത്തിച്ച് നല്‍കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞതായി റോയല്‍ കാറ്ററേഴ്‌സിന്റെ ചുമതലക്കാരായ കൂടിയായ അഭിലാഷ് രാമമംഗലവും ,ഷാര്‍ലറ്റ് കോതമംഗലവും അറിയിച്ചു.

അടപ്രഥമന്‍ ഉള്‍പ്പെടെ 25 ഇനം വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ഓര്‍ഡറനുസരിച്ച് എത്തിച്ച് നല്‍കുന്നത്.ഡബ്ലിനിലും ഡബ്ലിനോട് ചേര്‍ന്ന കൗണ്ടികളിലും അതാത് മേഖലയില്‍ നിന്നുമുള്ള ആളുകളെ വിതരണത്തിന് ചുമതലപ്പെടുത്തുന്നതിനാല്‍ ഉത്തരവാദിത്വത്തോടും ചൂടോട് കൂടിയും സദ്യ കൃത്യസമയത്ത് എത്തിക്കുന്നതാണ്. ഓണസദ്യക്കു വിവിധ സിറ്റികളിലായി കളക്ഷന്‍ പോയിന്റും ലഭ്യമാണെന്ന് റോയല്‍ കാറ്ററേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

ഓണസദ്യയുടെ ബുക്കിംഗ് ഓഗസ്റ്റ് 25 ന് ചൊവ്വാഴ്ച്ച അവസാനിക്കും.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക
അഭിലാഷ് രാമമംഗലം (08621838 24)
ഷാലെറ്റ് (08714433 66)

Scroll To Top