Saturday December 03, 2016
Latest Updates

ഇന്ത്യയുടെ റോയല്‍ എന്‍ഫീല്‍ഡ് ഇനി അയര്‍ലണ്ടിലും

ഇന്ത്യയുടെ റോയല്‍ എന്‍ഫീല്‍ഡ് ഇനി അയര്‍ലണ്ടിലും

ഡബ്ലിന്‍:ഏറ്റവും മികച്ച ഇന്ത്യന്‍ മോട്ടാര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ റോയല്‍ എന്‍ഫീല്‍ഡിന് അയര്‍ലണ്ടില്‍ ആദ്യമായി ഡീലര്‍ഷിപ്പ്. കൌണ്ടി ലിമറിക്കിലെ കമ്പനിയായ റിട്രോ വെന്‍ച്വേഴ്‌സുമായി ചേര്‍ന്നാണ് ഡീലര്‍ഷിപ്പ് സ്ഥാപിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അയര്‍ലണ്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വാടകയ്ക്ക് കൊടുക്കുന്ന കമ്പനിയാണ് റിട്രോ വെന്‍ച്വേഴ്‌സ്.

വാടകയ്ക്കല്ലാതെ ധാരാളം പേര്‍ ബൈക്ക് വാങ്ങാനായി തങ്ങളെ സമീപിച്ചിരുന്നുവെന്നും ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഡീലര്‍ഷിപ്പ് ഷോറൂം തുറക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും റിട്രോ വെന്‍ച്വേഴ്‌സ് എം.ഡി ക്രിസ് ഡേവ്ഡ്‌സണ്‍ പറഞ്ഞു.

റോയല്‍ എന്‍ഫീല്‍ഡിന് ഇന്ത്യയില്‍ 17 ബ്രാന്‍ഡ് സ്റ്റോറുകളും 496 ഡീലര്‍ഷിപ്പ് സ്റ്റോറുകളുമുണ്ട്. അമ്പതോളം രാജ്യങ്ങളിലേയ്ക്ക് ക്രൂയിസര്‍ ബൈക്കുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നുമുണ്ട് റോയല്‍ എന്‍ഫീല്‍ഡ്. ആവശ്യക്കാര്‍ ഏറിയതോടെ 2018ഓടെ 900,000 യൂണിറ്റുകള്‍ പുറത്തിറക്കാനായി തമിഴ്‌നാട്ടില്‍ മൂന്നാമത്തെ നിര്‍മ്മാണയൂണിറ്റ് ആരംഭിക്കാനിരിക്കുകയാണ് കമ്പനി.

Scroll To Top