Wednesday December 07, 2016
Latest Updates

റോയല്‍ കാറ്ററേഴ്‌സ് ക്രിസ്മസ് സ്‌പെഷ്യല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു,തന്തൂരി ടര്‍ക്കി പ്രധാന ഇനം 

റോയല്‍ കാറ്ററേഴ്‌സ് ക്രിസ്മസ് സ്‌പെഷ്യല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു,തന്തൂരി ടര്‍ക്കി പ്രധാന ഇനം 

ഡബ്ലിന്‍ :റോയല്‍ കാറ്ററേഴ്‌സ് ഡബ്ലിനിലെ മലയാളികള്‍ക്കായി ഒരുക്കുന്ന ക്രിസ്മസ് സ്‌പെഷ്യല്‍ പാക്കേജ് വിഭവങ്ങള്‍ ഡിസംബര്‍ 25 ന് രാവിലെ 11 മണി മുതല്‍ വിതരണം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ്‌റ് അറിയിച്ചു.

കേരളീയ ഭവനങ്ങളില്‍ പരമ്പരാഗതമായി ക്രിസ്മസിന് വിളമ്പുന്ന അപ്പവും നാടന്‍ ഡക്ക് റോസ്റ്റുമാണ് പാക്കേജിലെ ആദ്യ വിഭവം.തന്തൂരി ചിക്കനും ചിക്കന്‍ ബിരിയാണിയും ഒപ്പമുണ്ടാവും.ഇത്രയും വിഭവങ്ങളടങ്ങുന്ന നാല് പേര്‍ക്ക് വിളമ്പാവുന്ന ഫാമിലി പായ്ക്കിന്റെ വില 40 യൂറോയാണ്.

ഐറിഷ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ഫുള്‍ ടര്‍ക്കിയാണ് റോയല്‍ കാറ്ററേഴ്‌സിന്റെ ഇത്തവണത്തെ സൂപ്പര്‍ ഐറ്റം.ഇതാവട്ടെ തനി ഇന്ത്യന്‍ സ്‌റ്റൈലില്‍ ‘തന്തൂരി ടര്‍ക്കി’യായാണ് തീന്‍ മേശകളില്‍ എത്തുക.വില 35 യൂറോ. 
സാല്‍മന്‍ പൊള്ളിച്ചതാണ് മറ്റൊരു വിശിഷ്ട വിഭവം.വില 25 യൂറോ.
ക്രിസ്മസ് ഫാമിലി പായ്ക്കും തന്തൂരി ടര്‍ക്കിയും സാല്‍മന്‍ പൊള്ളിച്ചതും ഉള്‍പ്പെടെയുള്ള പാക്കേജിന് 95 യൂറോയാണ് വില.

മുന്‍ കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സാന്‍ട്രിയിലെ റോയല്‍ കാറ്ററേഴ്‌സിന്റെ ഇന്‍ഡസ്ട്രിയല്‍ കിച്ചണില്‍ നിന്ന് നേരിട്ടും,താഴെപറയുന്ന കേന്ദ്രങ്ങളില്‍ നിന്നും ക്രിസ്മസ് ദിവസം രാവിലെ 11 മണി മുതല്‍ റോയല്‍ ക്രിസ്മസ് ഫാമിലി സ്‌പെഷ്യല്‍ വിഭവങ്ങള്‍ വിതരണം ആരംഭിക്കും.
ഫിംഗ്ലാസ്:ഇന്‍ഗ്രീഡിയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റ് 
സ്റ്റില്‍ഓര്‍ഗന്‍:ഇന്‍ഗ്രീഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് 
ലൂക്കന്‍:കേരള ഹൗസ് (ബാലിഡോയല്‍ കമ്യൂണിറ്റി സെന്ററര്‍)അങ്കണം 

ക്രിസ്മസ് സ്‌പെഷ്യല്‍ പാക്കേജ് ആവശ്യമുള്ളവര്‍ ഡിസംബര്‍ 22 ചൊവ്വാഴ്ച്ചയ്ക്ക് മുമ്പേ താഴെ പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പരുകളില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്യേണമെന്ന് റോയല്‍ കാറ്ററേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക. 
അഭിലാഷ് രാമമംഗലം (0899515307)
ഷാലറ്റ് കോതമംഗലം(08714433 66)
BA_brine_turkey




 

Scroll To Top