Sunday October 22, 2017
Latest Updates

ഓണസദ്യയൊരുക്കാന്‍ റോയല്‍ കാറ്ററേഴ്സ്,വര്‍ഷങ്ങളുടെ പാരമ്പര്യം പകര്‍ന്ന രുചിയുടെ കലവറ ഐറിഷ് മലയാളികള്‍ക്കായി തുറക്കുന്നു

ഓണസദ്യയൊരുക്കാന്‍ റോയല്‍ കാറ്ററേഴ്സ്,വര്‍ഷങ്ങളുടെ പാരമ്പര്യം പകര്‍ന്ന രുചിയുടെ കലവറ ഐറിഷ് മലയാളികള്‍ക്കായി തുറക്കുന്നു

ഡബ്ലിന്‍ :ഓണം വരവായി.അയര്‍ലണ്ടിലെ മലയാളികള്‍ക്കായി ഓണസദ്യയൊരുക്കാന്‍ ഇത്തവണയും തയാറെടുപ്പിലാണ് ഡബ്ലിനിലെ പാചകകലാ രംഗത്തെ പ്രമുഖരായ റോയല്‍ കാറ്ററേഴ്സ് .വര്‍ഷങ്ങളായി രുചികളുടെ ലോകത്ത് ഐറിഷ് മലയാളികളുടെ ഇഷ്ടസ്ഥാപനമായ റോയല്‍ കാറ്ററേഴ്‌സ് പാരമ്പര്യത്തിന്റെ അഭിമാനപൂര്‍വമായ കരുത്തിലാണ് ഓരോ തവണയും ഓണസദ്യയൊരുക്കുന്നത്

ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.നാക്കിലയും, നിറപറയും, തുമ്പപ്പൂ ചോറും മലയാളിയുടെ ഗൃഹാതുരത്തിന്റെ മുഖമുദ്രയാണ് ആണ്.

‘വിഭവ സമൃദ്ധമായ ഊണാണ് ഓണസദ്യയുടെപ്രത്യേകത.എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ് സദ്യ.രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ഓണസദ്യ’.പാചക കലാരംഗത്ത് പതിറ്റാണ്ട്കളുടെ പരിചയമുള്ള റോയല്‍ കാറ്ററേഴ്‌സ് ഉടമകളിലൊരാളായ അഭിലാഷ് രാമമംഗലം പറയുന്നു.

ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അര്‍ഥമുള്ള ‘സഗ്ധി’ എന്ന സംസ്‌കൃതശബ്ദത്തില്‍ നിന്നാണ് ‘സദ്യ’ എന്ന മലയാള വാക്കിന്റെ ഉദ്ഭവം.

‘ലോകത്തിന്റെ ഏതു മുക്കില്‍ ആണെങ്കിലും ഓണം ആഘോഷിക്കുന്ന മലയാളി എങ്ങിനെയും തിരുവോണ നാളില്‍ ഇവ ഒരുക്കും. തൂശനിലയില്‍ ഇടത്തെ അറ്റത്ത് നിന്നും തുടങ്ങും വിഭവങ്ങള്‍ ഒരുക്കാന്‍.ഉപ്പ് , ഉപ്പേരി, തോരന്‍, അച്ചാര്‍, പുളിയിഞ്ചി, ഓലന്‍, അവിയല്‍, കൂട്ടുകറി, പപ്പടം എന്നിങ്ങനെ നിരക്കുന്നു വിഭവങ്ങള്‍. പിന്നെ ആവി പറക്കുന്ന ചോറും, നെയ്യും, പരിപ്പും, സാമ്പാറും ചേര്‍ത്ത് മൃഷ്ടാന്ന ഭോജനം. മേമ്പൊടിയായി കാളനും, രസവും.,പിന്നെ മോരും’ആരെയും കൊതിപ്പിക്കുന്ന വിവരണവുമായി റോയലിന്റെ പാര്‍ട്ട്ണര്‍ കോതമംഗലം സ്വദേശി ഷാലെറ്റും അഭിലാഷിനോപ്പം കൂടി….

അതൊക്കെ നാട്ടിലെ ഓണം .ഇവിടെ അയര്‍ലണ്ടില്‍ , പക്ഷെ ഓണ സദ്യയുടെ രുചി ഭേദങ്ങളും നിറക്കൂട്ടുകളും ഒക്കെ ഒരുക്കാന്‍ പ്രവാസി മലയാളികള്‍ ഏറെ പണിപ്പെട്ടേ മതിയാവു .ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളിയുടെ സദ്യയുടെ പ്രത്യേകത.ഈ രുചിക്ക് പ്രാദേശിക ഭേദം കൊണ്ടുണ്ടായ ചില്ലറ വ്യത്യാസമുണ്ടെന്ന് മാത്രം. ഇവിടെയാവട്ടെ,കേരളത്തിന്റെ മുഴുവന്‍ രുചിവ്യത്യാസങ്ങള്‍ തനിമ നഷ്ടടപ്പെടാതെയാണ് റോയല്‍ തൂശനിലയില്‍ നിങ്ങള്‍ക്ക് മുമ്പിലെത്തിക്കുന്നത്.അവര്‍ പറയുന്നു. 

എരിശ്ശേരിയും ,കാളനും ,പച്ചടിയും ഇഞ്ചിക്കറിയും അവിയലും സാമ്പാറും ഒക്കെ ചേര്‍ത്തൊരു ഓണസദ്യ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തണം എന്നാഗ്രഹിക്കുന്നവരാണ് പഴയ തലമുറയില്‍ കൂടുതല്‍ പേരും.പക്ഷേ ഇവിടുത്തെ ,തിരക്കുകള്‍ക്കിടയില്‍ അത്തരം ഒരു ഓണസദ്യയൊരുക്കാന്‍ പാടുപെടുന്നവര്‍ക്ക് സഹായവുമായി എത്തുകയാണ് അയര്‍ലണ്ടിലെ പ്രശസ്തമായ റോയല്‍ കാറ്ററേഴ്‌സ്. 

മലയാളികളുടെ പരമ്പരാഗത ഉത്സവമായ തിരുവോണ നാളില്‍ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി നിങ്ങളുടെ  തൊട്ടടുത്ത്  എത്തിക്കാന്‍ തയ്യാര്‍ എടുത്തു കഴിഞ്ഞു റോയല്‍ കാറ്ററേഴ്‌സ്.

‘പുതിയ തലമുറയ്ക്ക് ഓണ സദ്യയും ,നമ്മുടെ നാടന്‍ രുചികളും ,നഷ്ട്ടപ്പെടാതെ നല്‍കാനുള്ള ഒരു ശ്രമമാണിത് .പരമ്പരാഗത ചട്ട വട്ടങ്ങളോടെ ഒരുക്കുന്ന ഓണസദ്യ കിറ്റുകള്‍ ഡബ്ലിന്‍ നഗരത്തില്‍ എബാടുമുള്ള മലയാളികള്‍ക്ക്   തിരുവോണദിനമായ ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുന്‍പായി എത്തിച്ച് നല്‍കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞതായി റോയല്‍ കാറ്ററേഴ്‌സിന്റെ ചുമതലക്കാരായ  അഭിലാഷ് രാമമംഗലവും ,ഷാര്‍ലറ്റ് കോതമംഗലവും അറിയിച്ചു. 

അടപ്രഥമന്‍ ഉള്‍പ്പെടെ 25 ഇനം വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ഓര്‍ഡറനുസരിച്ച്  എത്തിച്ച് നല്‍കുന്നത്.ഡബ്ലിനിലും ഡബ്ലിനോട് ചേര്‍ന്ന കൌണ്ടികളിലുംഅതാത് മേഖലയില്‍ നിന്നുമുള്ള ആളുകളെ വിതരണത്തിന് ചുമതലപ്പെടുത്തുന്നതിനാല്‍ ഉത്തരവാദിത്വത്തോടും ചൂടോട് കൂടിയും ഓണകിറ്റുകള്‍ കൃത്യസമയത്ത്  എത്തിക്കുന്നതാണ്. ഓണസദ്യക്കു വിവിധ സിറ്റികളിലായി കളക്ഷന്‍ പോയിന്റും ലഭ്യമാണെന്ന് റോയല്‍ കാറ്ററേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

ഓണസദ്യയുടെ ബുക്കിംഗ് ഓഗസ്റ്റ് 25 ന് ചൊവ്വാഴ്ച്ച അവസാനിക്കും.ഓര്‍മകളില്‍ നിറം മങ്ങാത്ത ,രുചി മായാത്ത ഓണസദ്യ എല്ലാ പരമ്പരാഗത വിഭവങ്ങളോടും ഒരു വിളിപ്പാടകലെ നിങ്ങളെ കാത്തിരിക്കുന്നു.ഇന്ന് മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക 
അഭിലാഷ് രാമമംഗലം (08621838 24)
ഷാലെറ്റ് (08714433 66)

royal Poster1-page-001

Scroll To Top