Tuesday December 06, 2016
Latest Updates

പേരിട്ടു :ഷാര്‍ലറ്റ് എലിസബത്ത് ഡയാന

പേരിട്ടു :ഷാര്‍ലറ്റ് എലിസബത്ത് ഡയാന

ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ വില്യം രാജകുമാരന്റെയും കേറ്റ് മിഡിള്‍ട്ടണിന്റെയും മകള്‍ക്ക് പേരിട്ടു.ഷാര്‍ലറ്റ് എലിസബത്ത് ഡയാന എന്നാണ് രാജകുടുംബം മകള്‍ക്ക് പേരിട്ടിരിക്കുന്നത്.രാജകുമാരിക്ക് വില്ല്യമിന്റെ അമ്മയുടെ പേരായ ഡയാന എന്നിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 
ഷാര്‍ലറ്റ് എന്ന പേരിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്.വില്യമിന്റെ പിതാവായ ചാള്‍സ് എന്ന പേരിന്റെ സ്‌ത്രൈണ രൂപമാണ് ഷാര്‍ലറ്റ്. പതിനെട്ടാം നൂറ്റാണ്ടിലെ ജോര്‍ജ് മൂന്നാമന്‍ രാജാവിന്റെ രാജ്ഞിയിലൂടെയാണ് ഈ പേര് പ്രശസ്തമായത്. 

ഷാര്‍ലറ്റ്- എലിസബത്ത്- ഡയാന

ഷാര്‍ലറ്റ്- എലിസബത്ത്- ഡയാന


1761ലാണ് ജോര്‍ജ് മൂന്നാമന്‍ രാജാവ് സെന്റ് ജയിംസ് കൊട്ടാരത്തിനടുത്തുണ്ടായിരുന്ന ബക്കിങ്ഹാം ഹൗസ് വിലയ്ക്കു വാങ്ങുന്നത്. ക്വീന്‍സ് ഹൗസ് എന്നറിയപ്പെട്ടിരുന്ന ആ വീട് ഇന്ന് ബക്കിങ്ഹാം പാലസ് എന്ന പേരില്‍ പ്രശസ്തം. രണ്ടു മുന്‍ രാജാക്കന്‍മാര്‍ ചാള്‍സ് എന്ന പേരിലുണ്ടായിരുന്നു. പുതിയ രാജകുമാരിയുടെ മുത്തച്ഛന്റെ പേരും ഇതു തന്നെ.

കുട്ടിയുടെ അമ്മ കേറ്റ് മിഡില്‍ടണിന്റെ സഹോദരി പിപ്പയുടെ മിഡില്‍ നെയിമും ഷാര്‍ലറ്റ് എന്നാണ്.

Scroll To Top