Sunday December 04, 2016
Latest Updates

ഷാര്‍ലറ്റോ ആലീസോ ?രാജകൊട്ടാരത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ !

ഷാര്‍ലറ്റോ ആലീസോ ?രാജകൊട്ടാരത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ !

ലണ്ടന്‍ :കൊട്ടാരത്തിലെ ഇന്നത്തെ വിശേഷംരാജകുമാരിയ്ക്ക് പേരിടീലാണ്,നൂറുകണക്കിന് മാധ്യമസംഘങ്ങളാണ് രാജകുമാരിയുടെ പേര് ലോകത്തെ അറിയിക്കാനായി കെന്‍സിങ്ങ്ടണ്‍ കൊട്ടാരത്തിന് പുറത്തു കാത്തു നില്ക്കുന്നത് 

ഷാര്‍ലറ്റ് എന്നോ ആലീസ് എന്നോ ആയിരിക്കും രാജകുമാരിയ്ക്ക് പേരിടുകയെന്നാണ് പൊതുവായി പറയപ്പെടുന്നത്.എന്നാല്‍ ഇത് രണ്ടുമല്ല കേറ്റ് മിഡില്‍ട്ടന്റെ ചോയ്‌സ് എന്ന് പറയുന്നവരും ഉണ്ട് !

കേംബ്രിഡ്ജിലെ സെന്റ് മേരീസ് ആശുപത്രിയില്‍ ഇന്നലെ പിറന്ന കുഞ്ഞു രാജകുമാരിയുമായി വില്ല്യം രാജകുമാരനും കേറ്റ് മിഡില്‍ടണും ലിന്‍ഡോ വിങ്ങ് ആശുപത്രിയില്‍ നിന്നും ഇന്നലെ തന്നെ കെന്‍സിങ്ങ്ടണ്‍ കൊട്ടാരത്തിലെത്തി. വൈകീട്ട് ആറുമണിയോടെയായിരുന്നു ഇവര്‍ ആശുപത്രി വിട്ടത്.80 വര്‍ഷത്തിനിടയില്‍ കൊട്ടാരത്തില്‍ അങ്ങനെ വീണ്ടും ഒരു പെണ്‍കുഞ്ഞ് !
രാവിലെ 8.30 ഓടെയായിരുന്നു കാംബ്രിഡ്ജ് പ്രഭ്വി 8എല്‍ബിഎസ് 3 ഔണ്‍സ് തൂക്കമുള്ള കുഞ്ഞിന് ജന്മം നല്കിയത്. സുഖപ്രസവത്തില്‍ വില്ല്യം രാജകുമാരന്‍ കേറ്റിനൊപ്പം തന്നെയുണ്ടായിരുന്നു. നാലാമത്തെ കിരീടാവകാശിയായ കുഞ്ഞ് രാജ്ഞിയുടെ അഞ്ചാമത്തെ പേരക്കിടാവാണ്.കുഞ്ഞി പെങ്ങളെ കാണാന്‍ പ്രിന്‍സ് ജോര്‍ജിനെയും വില്യം രാജകുമാരന്‍ കൊണ്ട് വന്നിരുന്നു.



പരമ്പരാഗത അറിയിപ്പുകാരന്‍ രാജകുമാരി ‘തിരുവയറൊഴിഞ്ഞ’വിവരം ഔദ്യോഗികമായി വിളംബരം ചെയ്തു!

നേരത്തെ തന്നെ പെണ്‍കുഞ്ഞിനായി ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയ വില്ല്യം രാജകുമാരനും കേറ്റും രാജകുമാരിയുടെ ജനനത്തില്‍ മതിമറന്നാഹ്ലാദത്തിലാണത്രേ. രാജ്ഞിയുടെ ഗൈനക്കോളജിസ്റ്റായ അലന്‍ ഫാര്‍ത്തിങ്ങിനൊപ്പം രാജകുടുംബത്തിന്റെ ഡോക്ടറായ തോര്‍പ്പ് ബീസ്റ്റന്റെയും മേല്‍നോട്ടത്തിലായിരുന്നു പ്രസവം നടന്നത്.കുഞ്ഞു തമ്പുരാട്ടിയെ കാണാന്‍ ബന്ധുക്കളായ സന്ദര്‍ശകരും എത്തി തുടങ്ങി! 

Scroll To Top