Thursday December 08, 2016
Latest Updates

കേറ്റിന്റെ ‘വിശേഷം’ കാത്ത് മാധ്യമലോകം 

കേറ്റിന്റെ ‘വിശേഷം’ കാത്ത് മാധ്യമലോകം 

പ്രിന്‍സ് ചാള്‍സിന് ശേഷമുള്ള ബ്രിട്ടന്റെ നാലാം കിരീടാവകാശിക്ക് ജന്‍മം നല്‍കാനിരുന്ന ആശുപത്രിയില്‍ ഒരു വാര്‍ഡ് അണുബാധ മൂലം അടച്ചു പൂട്ടി. വരും ദിവസങ്ങളില്‍ രാജകുമാരി ഇവിടെ അഡ്മിറ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. സെന്റ്‌മേരീസ് ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡാണ് സൂക്ഷമ പരിശോധനയില്‍ എട്ടു രോഗികളില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചത്. അണുബാധ സാരമുള്ളതല്ലെന്നും വിശദമായ വൃത്തിയാക്കലിനു ശേഷം അടുത്താഴ്ച്ച തന്നെ വാര്‍ഡ് തുറക്കാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതേ ആശുപത്രിയിലെ ലിന്‍ഡോ വിങ്ങിലാണ് 2013 ജൂലൈ 22ന് പ്രിന്‍സ് വില്യത്തിന്റെയും രാജകുമാരി കേറ്റ് മിഡില്‍ടണിന്റെയും ആദ്യ പുത്രന്‍ പ്രിന്‍സ് ജോര്‍ജ് ജനിച്ചത്. അടുത്ത രാജകുടുംബാംഗത്തിന്റെ വരവ് പ്രതീക്ഷിച്ച് ഏപ്രില്‍ 16 മുതല്‍ തന്നെ നിരവധിയാളുകള്‍ ആശുപത്രിക്കു മുന്നില്‍ രാജകുടുംബാംഗങ്ങളെ കാത്തിരിക്കുകയാണ്.
ഏപ്രില്‍ 24 ആയിരുന്നു കേറ്റ് മിഡില്‍ട്ടണിന്റെ ഡ്യൂ ഡേറ്റ്.നിശ്ചിത ദിവസം കഴിഞ്ഞിട്ടും രാജകുമാരി ‘തിരുവയറൊഴി’യാത്തിന്റെ ആശങ്കയിലാണ് ബ്രിട്ടനിലെ മാധ്യമലോകം 

Scroll To Top