Friday January 20, 2017
Latest Updates

റോസ് കോമണിലെത്തുന്ന അഭയാര്‍ഥികളെച്ചൊല്ലി തര്‍ക്കം

റോസ് കോമണിലെത്തുന്ന അഭയാര്‍ഥികളെച്ചൊല്ലി തര്‍ക്കം

റോസ് കോമണ്‍ :റോസ്‌കോമണിലെത്തുന്ന 80 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസമൊരുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്കിടയില്‍ തര്‍ക്കം. ഇവരെ സാമസിപ്പിക്കാനുള്ള സൗകര്യം നഗരത്തിലില്ല എന്നാണ് ചില നഗരസഭാ കൗണ്‍സലര്‍മാര്‍ പ്രതികരിച്ചത്. അതേസമയം ഇവര്‍ ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചവരാണെന്നും, ഇവരെ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു.പഴയ ഹോട്ടല്‍ നവീകരിച്ച് ഇവര്‍ക്ക് പാര്‍പ്പിടമൊരുക്കാമെന്നാണ് കരുതുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളില്‍ അഭയാര്‍ത്ഥികള്‍ ബല്ലാഗാഡറീനിലെത്തും.

അതേസമയം അഭയാര്‍ത്ഥികളെത്തുന്നത് റോസ്‌കോമണിലെ സ്‌കൂളുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് തങ്ങളുടെ ആശങ്കയെന്ന് ചില പ്രദേശവാസികള്‍ പറഞ്ഞു.

അയര്‍ലണ്ടിലേയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ ധാരണ പ്രകാരം എത്തിച്ചേര്‍ന്നിരിക്കുന്ന അഭയാര്‍ഥികളെ അയര്‍ലണ്ടിന്റെ വിവിധ കൗണ്ടികളിലേക്കാണ് അയക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top