Tuesday September 26, 2017
Latest Updates

അയര്‍ലണ്ടിലെ ലിട്രിമില്‍ കണ്ടത് പറക്കും തളികയോ,കറക്കും തളികയോ?

അയര്‍ലണ്ടിലെ ലിട്രിമില്‍ കണ്ടത് പറക്കും തളികയോ,കറക്കും തളികയോ?

സ്ലൈഗോ :അയര്‍ലണ്ടിലെ ലിട്രിമില്‍ കണ്ടത് പറക്കും തളികയാണോ?പകല്‍വെളിച്ചത്തില്‍ ദൃശ്യമായതെന്താണെന്നറിയാനുള്ള ഗവേഷണത്തിലാണ് ഗവേഷകര്‍.ഈ അന്വേഷണം ഇവരെ വട്ടം കറക്കുമോയെന്ന് കണ്ടറിയണം.

കഴുകന്‍ കണ്ണുള്ള നിരീക്ഷണ വാഹനമാണ് ലിട്രിമിലെ ആകാശത്ത് മെയ് ഏഴിന് പറക്കുന്ന ആ വസ്തുവിനെ കണ്ടെത്തിയത്.ആ ചിത്രം കണ്ടാല്‍ രാത്രിയില്‍ ആരെങ്കിലും ചന്ദ്രന്റെ ചിത്രമെടുത്തതാണോയെന്നു സംശയിച്ചുപോകുമായിരുന്നു .കാരണം രാത്രിയില്‍ ആകാശത്ത് സ്വച്ഛന്ദം വിരാജിക്കുന്ന ചന്ദ്രനെപ്പോലെയായിരുന്നു അത്.എന്നാല്‍ പകല്‍ വെട്ടത്തില്‍ ആകാശത്ത് പ്രത്യക്ഷമാവുകയായിരുന്നു ആ കൗതുകം.അമേരിക്കന്‍ സ്ഥാപനമായ നാഷണല്‍ യുഎഫ്ഒ സെന്ററിലെ ഫയലേഴ്സ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചിത്രം ഒപ്പിയെടുത്തത്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ അടുത്തിടെയായി പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.ലീമെറിക്ക്,റോസ് കോമണിലെ ബോയിലിനടുത്തുള്ള ലൗ കി (Lough Key)എന്നിവിടങ്ങളില്‍ പല തവണ ഈ സൗരസാന്നിധ്യം ദൃശ്യമായിരുന്നു.30 സെക്കന്‍ഡുകള്‍ വരെ മനുഷ്യനേത്രങ്ങള്‍ കൊണ്ട് ഇവയെ കാണാമായിരുന്നുവത്രെ.ഏതാനം നിമിഷങ്ങള്‍ അപ്രത്യക്ഷമായതിന് ശേഷം വീണ്ടും അവയെ കാണാനാകുമായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു.

‘എന്റെ പൂന്തോട്ടത്തിനു മുകളിലെ സ്വര്‍ണ വലയമെന്ന പോലെ തോന്നി’ ഒരു ദൃക്സാക്ഷി ആ മനോഹര ദൃശ്യത്തെ ഓര്‍മ്മിക്കുന്നു.”പാടേ നിശബ്ദമായിരുന്നു ചലനവും ഉണ്ടായിരുന്നില്ല. കണ്ണില്‍പ്പെട്ടയുടനെ ഞാന്‍ ഭാര്യയെയും വിളിച്ചു കാണിച്ചുകൊടുത്തു.ഞങ്ങള്‍ മനം നിറയുവോളം, കണ്‍നിറയുവോളം ആ മായികക്കാഴ്ച കണ്ടു നിന്നു.അതിനിടയില്‍ ആ ദീപ പ്രഭ മറഞ്ഞു.രാവാണോ പകലാണോയെന്ന സംശയമായിരുന്നു ഞങ്ങള്‍ക്ക്.രാത്രിയല്ലെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പാക്കാന്‍ ഞാന്‍ വാച്ചില്‍ നോക്കി! സമയം-ഉച്ചകഴിഞ്ഞ് 2.15.വിചിത്രവും അത്യപൂര്‍വവുമായിരുന്നു ആ കാണാക്കാഴ്ച”.അവര്‍ പറയുന്നു.

Scroll To Top