Friday May 26, 2017
Latest Updates

ജപമാലമാസ സമാപനം ഡബ്ലിന്‍ മെറിയോണ്‍ റോഡ് പള്ളിയില്‍ ശനിയാഴ്ച്ച 3 മണിയ്ക്ക് 

ജപമാലമാസ സമാപനം ഡബ്ലിന്‍ മെറിയോണ്‍ റോഡ് പള്ളിയില്‍ ശനിയാഴ്ച്ച 3 മണിയ്ക്ക് 

ഡബ്ലിന്‍:ഒരു മാസം നീണ്ടു നിന്ന കൊന്ത നമസ്‌കാരത്തിന്റെ സമാപനം അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ ആചരിക്കുന്നു.

കോര്‍ക്ക്,ലിമറിക്ക്,ഗോള്‍വേ,.ലൂക്കന്‍,താല,ഫിബ്‌സ്ബറോ,ബ്രേ,വിക്ലോ,ബ്ലാക്ക്‌റോക്ക്,സ്വോര്‍ഡ്‌സ്,ഇഞ്ചിക്കോര്‍,ട്രിം,തുള്ളാമോര്‍, കില്‍ഡയര്‍,കില്‍ക്കെനി,കാവന്‍,വാട്ടര്‍ഫോര്‍ഡ്,വെക്‌സ്‌ഫോര്‍ഡ്,അത്തായി,ഡ്രോഗഡ,ഡന്‍ഡാല്‍ക്ക്,നാസ്,ലോംഗ്ഫോര്‍ഡ് ,ബ്ലാഞ്ചസ് ടൌണ്‍,നീന തുടങ്ങിയ കേന്ദ്രങ്ങളില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഭവനങ്ങള്‍ തോറും കൊന്തനമസ്‌കാരം നടത്തപ്പെട്ടു.

ഡബ്ലിനില്‍ ജപമാലമാസാചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ആഘോഷമായ ദിവ്യബലി ഒക്ടോബര്‍ 31 ന് ഉച്ചകഴിഞ്ഞ് മെറിയോണ്‍ റോഡിലുള്ള സെന്റ് വിന്‌സന്റ്‌സ് ആശുപത്രിയ്ക്ക് സമീപമുള്ള മെറിയോണ്‍ റോഡ് പള്ളിയില്‍ വെച്ച് നടത്തപ്പെടും.ഫാ.ടോമി പാറാടിയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും 

Scroll To Top