Sunday December 17, 2017
Latest Updates

ജപമാല കൊണ്ട് നഷ്ടവിശ്വസത്തിന്റെ കോട്ട പടുത്തുയര്‍ത്താന്‍ അയര്‍ലണ്ട്,മലയാളി സമൂഹവും പങ്കെടുക്കും 

ജപമാല കൊണ്ട് നഷ്ടവിശ്വസത്തിന്റെ കോട്ട പടുത്തുയര്‍ത്താന്‍ അയര്‍ലണ്ട്,മലയാളി സമൂഹവും പങ്കെടുക്കും 

ഡബ്ലിന്‍ : നഷ്ടപ്പെടുന്ന വിശ്വാസി സമൂഹത്തെ വീണ്ടെടുക്കാന്‍ അയര്‍ലണ്ട് പ്രയത്നം തുടങ്ങി.ഇതിന്റെ ഭാഗമായി ജപമാലാ ദിനമാചരിക്കാനാണ് വിശ്വാസി സമൂഹത്തിന്റെ തീരുമാനം.അയര്‍ലണ്ടിന്റെ ചുറ്റുമായി വിവിധ ഇടങ്ങളില്‍ ജപമാല പ്രാര്‍ഥനയ്ക്കായി 100 പുതിയ സ്ഥലങ്ങള്‍ ഇതിനായി സജ്ജീകരിച്ചു കഴിഞ്ഞു. റൊസാരി ഓണ്‍ കോസ്റ്റ് ഫോര്‍ ലൈഫ് ആന്റ് ഫെയ്ത്ത് എന്ന സംഘടനയുടെ ഈ പരിപാടിയുടെ ഭാഗമായി 100 കേന്ദ്രങ്ങളില്‍ കത്തോലിക്കാ വിശ്വാസികള്‍ ഈ മാസം 26നും ഡിസംബര്‍ എട്ടിനും ഒത്തുചേര്‍ന്ന് പ്രാര്‍ഥനകള്‍ സംഘടിപ്പിക്കും.ക്രിസ്തുവിന്റെ രാജത്വതിരുനാള്‍ ദിനമായ ഡിസംബര്‍ 26 നാണ് കൂടുതല്‍ സ്ഥലങ്ങളിലും പ്രത്യേക ജപമാല നടത്തപ്പെടുന്നത്.അന്ന് അയര്‍ലണ്ടിലെ തീരദേശങ്ങള്‍ ബന്ധിപ്പിച്ച് അണിനിരക്കുന്ന വിശ്വാസി സമൂഹം രാജ്യത്തിന് ചുറ്റുമായി ജപമാലക്കോട്ടയൊരുക്കും.

‘അയര്‍ലണ്ടിലെ യുവാക്കള്‍ക്കിടയില്‍ വിശ്വാസം പുന:സ്ഥാപിക്കാനും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പ്രാര്‍ഥിക്കാനാണ് ഈ യത്നമെന്ന് സംഘടനയുടെ വെബ്സൈറ്റ് പറയുന്നു.

റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ശക്തമായ പ്രോ ലൈഫ് നിയമങ്ങള്‍ ഉണ്ട്. ബ്രിട്ടനിലെയും ലോകമെമ്പാടുമുള്ള ചില രാഷ്ട്രീയക്കാര്‍ അയര്‍ലണ്ടിലും ഗര്‍ഭം അലസിപ്പിക്കാന്‍ സഹായിക്കുന്ന നിയമം ഉണ്ടാക്കാന്‍ ഉപദേശിക്കുകയും അവരുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ ഒരു വലിയ സംഘം പേര്‍ ഇത്തരം നിയമങ്ങളെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്.

ഈ നയങ്ങളുടെ ഭാഗമായി നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ അബോര്‍ഷനുകള്‍ക്ക് സൗജന്യവും ആനുകൂല്യങ്ങളും ലഭിക്കുന്നുമുണ്ട്..

റൊസറി ഓണ്‍ കോസ്റ്റ് ഫോര്‍ ലൈഫ് ആന്റ് ഫെയ്ത്ത് എന്ന പ്രസ്ഥാനമാണ് വിശ്വാസ പ്രചാരണത്തിനായി പ്രത്യേക പ്രവര്‍ത്തനം ഒരുക്കുന്നത്. ക്രിസ്തുരാജത്വ തിരുനാളായ ഞായറാഴ്ചയാണ് മിക്ക സ്ഥലങ്ങളിലും ജപമാല കോട്ട ഉയരുക. ക്രിസ്തുരാജന് സമര്‍പ്പിച്ചിരിക്കുന്ന ലോകത്തെ തന്നെ ആദ്യ കത്തീഡ്രലാണ് അയര്‍ലണ്ടിലുള്ളത്.പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പയുടെ അഭ്യര്‍ത്ഥനപ്രകാരം, ക്രിസ്തുവിന്റെ രാജത്വ കത്തീഡ്രല്‍ മുള്ളിഗാറില്‍ 1939ലാണ് പണികഴിപ്പിച്ചത്.അയര്‍ലണ്ടിലെ കത്തോലിക്കാ സഭയുടെ പിന്തുണ ജപമാലയ്ക്ക് നേതൃത്വം നല്‍കാന്‍ റോസറി റാലിയുടെ നേതാക്കള്‍ ആവശ്യപ്പെടുന്നു.

മലയാളി സമൂഹവും സീറോ മലബാര്‍ സഭ,ജീസസ് യൂത്ത് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ജപമാലകോട്ടയില്‍ പങ്കെടുക്കുന്നുണ്ട്.

Scroll To Top