Sunday December 11, 2016
Latest Updates

വെന്തുരുകി റോസ്‌കോമണ്‍;ജൂലൈയിലെ താപനില 30.4 ഡിഗ്രി

വെന്തുരുകി റോസ്‌കോമണ്‍;ജൂലൈയിലെ താപനില 30.4 ഡിഗ്രി

റോസ് കോമണ്‍ :ജൂലൈ മാസത്തില്‍ രാജ്യത്ത് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് റോസ്‌കോമണില്‍ എന്ന് മെറ്റ് എറാന്‍. റോസ്‌കോമണിലെ മൗണ്ട് ഡില്ലനില്‍ ജൂലൈ 19ാം തീയതി രേഖപ്പെടുത്തിയ 30.4 ഡിഗ്രി സെല്‍ഷ്യസ് ആണ് രാജ്യത്തെ ഏറ്റവും കൂടിയ താപനില. ആറു വര്‍ഷത്തിനിടെ അയര്‍ലണ്ടിലുണ്ടായിട്ടുള്ള ഏറ്റവും കൂടിയ താപനിലയും ഇതാണ്.

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് 1887 ജൂണ്‍ 26ന് കില്‍ക്കെന്നി കാസിലിലാണ്- 33.3 ഡിഗ്രി സെല്‍ഷ്യസ്. ഇരുപതാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലുണ്ടായിട്ടുള്ള ഏറ്റവും കൂടിയ താപനില 32.5 ഡിഗ്രി സെല്‍ഷ്യസാണ്- ഒഫാലി കൗണ്ടിയിലെ ബൂറയില്‍ 1976 ജൂണ്‍ 19നാണ് ഇത് രേഖപ്പെടുത്തിയത്.

Scroll To Top